ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോണ്‍സര്‍ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തില്‍; തട്ടിപ്പ് നടത്തിയത് ഇടനില നിന്ന്; പണം സമ്പാദിച്ചത് പലിശയ്ക്ക് നല്‍കി; ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..!

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോണ്‍സർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തി. സ്വർണ വ്യാപാരി ഗോവർദ്ധൻ, ഉണ്ണികൃഷ്ണൻ പോറ്റി വഴി നല്‍കിയത് ഒന്നരകോടി രൂപയാണ്.

ചെന്നെെ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോർഡിന് പണം നല്‍കിയിരുന്നു. വ്യവസായികള്‍ നല്‍കിയ പണം ഉണ്ണികൃഷ്ണൻ പോറ്റി വകമാറ്റി ചെവഴിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം പലിശയ്ക്ക് നല്‍കിയാണ് പോറ്റി പണം സമ്പാദിച്ചതെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള ഡി മണി എന്ന സംഘവും തിരുവനന്തപുരത്ത് എത്തിയിരുന്നു. വിഗ്രഹ തട്ടിപ്പിനായിട്ടാണ് സംഘമെത്തിയത്.

ഒരു വാഹനം നിറയെ പണവുമായാണ് ഈ സംഘം എത്തിയതെന്നും ഒരു കേന്ദ്രത്തില്‍ പൊതുഞ്ഞുവച്ച നിലയില്‍ വിഗ്രഹം കണ്ടുവെന്നും വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.