play-sharp-fill
പെൺകുട്ടികൾക്ക് പ്രണയക്കെണിയൊരുക്കി സുധീഷ്: ഫേഷ്യൽ ചെയ്യുന്നത് വിൻസർ കാസിൽ ഹോട്ടലിൽ: കയ്യിൽ ആഡംബര ഫോണും ലാപ്പ് ടോപ്പും; കണ്ടാൽ സുന്ദരനായ സുധീഷിന്റെ സ്വഭാവ വൈകൃത്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നത്; വിവാഹതട്ടിപ്പ് വീരൻ കുടുങ്ങിയത് പെൺകുട്ടിയുടെ പരാതിയിൽ

പെൺകുട്ടികൾക്ക് പ്രണയക്കെണിയൊരുക്കി സുധീഷ്: ഫേഷ്യൽ ചെയ്യുന്നത് വിൻസർ കാസിൽ ഹോട്ടലിൽ: കയ്യിൽ ആഡംബര ഫോണും ലാപ്പ് ടോപ്പും; കണ്ടാൽ സുന്ദരനായ സുധീഷിന്റെ സ്വഭാവ വൈകൃത്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നത്; വിവാഹതട്ടിപ്പ് വീരൻ കുടുങ്ങിയത് പെൺകുട്ടിയുടെ പരാതിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: ആരെയും മയക്കുന്ന വാക്ചാതുരി, കാഴ്ചയിലും സുന്ദരൻ. ഈ രണ്ടു ഗുണങ്ങൾ തന്നെയാണ് സുധീഷ് ദിവാകരൻ എന്ന 42 കാരനെ പെൺകുട്ടികളുടെ പ്രിയപ്പെട്ടവനായി മാറ്റിയത്. ഏതുപെൺകുട്ടിയെയും ആദ്യ ദർശനത്തിൽ തന്നെ തന്റെ പോക്കറ്റിലാക്കാനുള്ള അത്യപൂർവ കഴിവ് തന്നെ സുധീഷിനുണ്ടായിരുന്നു. ഇത് തന്നെയാണ് 19 വർഷം മറ്റാരുമറിയാതെ പെൺകുട്ടിയെ പ്രണയക്കെണിയിൽ കുടുക്കിയിടാൻ സുധീഷിന് സാധിച്ചത്.
ആദ്യം സുധീഷ് പ്രണയത്തിലാകുന്നത് വിവാഹിതയായ ഒരു യുവതിയുമായാണ്. 19 വർഷം മുൻപ് ഈ യുവതിയുമായി അടുപ്പത്തിലായ സുധീഷ് ഇവരെ വിവാഹം ചെയ്യാമെന്ന് വാഗ്ദനം ചെയ്തു. സുധീഷിന്റെ നിർബന്ധത്തിന് വഴങ്ങി യുവതി തന്റെ ആദ്യ വിവാഹം ബന്ധം തന്നെ വേർപ്പെടുത്തിയിരുന്നു. തുടർന്ന് സുധീഷുമായി വിവാഹം കഴിക്കാമെന്ന ധാരണയിലായിരുന്നു യുവതി. വിവാഹം കഴിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ സുധീഷ് യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുമായിരുന്നു. സുധീഷ് പോകുന്ന സ്ഥലങ്ങളിലെല്ലാം യുവതിയെും കൊണ്ടു പോകുമായിരുന്നു. വാഗമണ്ണിലും, മൂന്നാറിലും, തമിഴ്‌നാട്ടിലും, കുമരകത്തും അടക്കമുള്ള സ്ഥലങ്ങളിൽ യുവതി എത്തിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
ഇതിനിടെയാണ് കോട്ടയം നഗരത്തിലെ പ്രമുഖ കുടുംബത്തിലെ അംഗമായ പെൺകുട്ടിയുമായി സുധീഷ് അടുപ്പത്തിലാകുന്നത്. ഈ പെ്ൺകുട്ടിയെയും വിവാഹ വാഗ്ദനം നൽകി സുധീഷ് പ്രണയിക്കുകയായിരുന്നു. മറ്റൊരാളെയും വിവാഹം കഴിക്കില്ലെന്നും, സുധീഷിനെതിരായി ഉയരുന്ന ആരോപണങ്ങളെല്ലം കള്ളമാണെന്നുമായിരുന്നു ഈ പെൺകുട്ടിയുടെ വാദം. ഇത്രത്തോളം പെൺകുട്ടികളെ വിശ്വസിപ്പിക്കാൻ സുധീഷിന് സാധിച്ചു എന്നാണ് പൊലീസ് പറയുന്നത്.
നഗരത്തിലെ ആഡംബര ഹോട്ടലിലെ ബ്യൂട്ടിപാർലറിലാണ് ഇയാൾ ഫെഷ്യൽ ചെയ്യാൻ എത്തിയിരുന്നത്. സ്ഥിരമായി വരുമാനമൊന്നുമില്ലാതിരുന്ന പ്രതി അനുജന്റെ ചിലവിലാണ് കഴിഞ്ഞിരുന്നത്. ആഡംബര ഫോണുകളും, ലാപ്‌ടോപ്പുകളും പെൺകുട്ടികളെ കബളിപ്പിച്ചാണ് ഇയാൾ വാങ്ങിയെടുത്തിരുന്നതെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.