
കോട്ടയം : കുമരകത്ത് മത്സ്യത്തൊഴിലാളിക്ക് അപൂർവയിനം മത്സ്യം ലഭിച്ചതായി വിവരം. കുമരകം സ്വദേശി സഞ്ജയനാണ് വേമ്പനാട് കായലിൽ നിന്നും ഏകദേശം രണ്ട് കിലോ ഭാരമുള്ള മീൻ പിടിച്ചത്. ബംഗാൾ മേഖലയിൽ കൂടുതലായി കണ്ടുവരുന്ന ചിതാല ഇനത്തിലുള്ള മത്സ്യമാണിത്. കുമരകം മേഖലയില്‍ മുൻപ് ഇവയെ കണ്ടിട്ടില്ലെന്നു മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.
ചിതാല എന്ന പേരിനു പുറമെ ഇന്ത്യൻ ഫെതെർബാക്ക് എന്നും ഈ മത്സ്യം അറിയപ്പെടുന്നു. തെക്കേ ഏഷ്യയിലെ പല ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ പശ്ചിമ ബംഗാൾ മേഖലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. കൂടാതെ സിന്ധു, ഗംഗാ-ബ്രഹ്മപുത്ര, മഹാനദി എന്നിവയുൾപ്പെടുന്ന വലിയ നദീതടങ്ങളിലും ഈ ഇനത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
IUCN ലിസ്റ്റ് പ്രകാരം ചിതാല മത്സ്യം വംശനാശ ഭീഷണി കുറഞ്ഞ വിഭാഗത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്വദേശം വിട്ട് മറ്റ് രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ച് സ്വദേശ മത്സ്യ ഇനങ്ങൾക്ക് ഭീഷണിയായി മാറുന്ന സ്വഭാവവുമുണ്ട് ഈ മത്സ്യത്തിന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


