
മലപ്പുറം: പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തിലെ മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റിലായി.
ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താല്‍ പിൻവലിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് അറസ്റ്റുണ്ടായ ഉടൻ തീരുമാനം പിൻവലിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിന്തല്‍മണ്ണ നഗരത്തിലാണ് രാവിലെ ആറുമുതല്‍ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയിലെ ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെത്തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു.



