
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായി നടക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്ക്ക് കേരള സിഎംഡി വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി: ഡിസംബര്‍ 12.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ആര്.ടി.സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ റിക്രൂട്ട്മെന്റ്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായി സ്പെഷ്യല്‍ നിയമനം.
പ്രായപരിധി
25നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് കരസ്ഥമാക്കണം.
മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവര്‍ത്തി പരിചയം.
വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.
കണ്ടക്ടര്‍ക്ക് ആവശ്യമായ സാമാന്യ കണക്ക് അറിഞ്ഞിരിക്കണം.
മലയാളം, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വന്തം താമസ സ്ഥലത്തുള്ള പൊലിസ് സ്റ്റേഷനില്‍ നിന്ന് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പത്ത് ദിവസത്തിനകം ഹാജരാക്കണം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ കെഎസ്ആര്‍ടിസി കരാര്‍ വ്യവസ്ഥയില്‍ അനുവദിച്ചിട്ടുള്ള വേതനം അനുവദിക്കും. പുറമെ ഇന്‍സന്റീവ്, അലവന്‍സുകള്‍ മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് റിക്രൂട്ട്മെന് തിരഞ്ഞെടുക്കുക. അപേക്ഷകള്‍ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി നല്‍കാം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തണം. സംശയങ്ങള്‍ക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://cmd.kerala.gov.in/



