
കോഴിക്കോട് : ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സൽമാൻ ഖാനെ ഹസ്തദാനംചെയ്ത് നിൽക്കുന്ന ചിത്രമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. സൽമാൻ ഖാൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം.
സൽമാൻ ഖാന്റെ കാരവനിലുള്ളിൽനിന്നുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. സൂപ്പർക്രോസ് റേസിങ്ങിന്റെ ലോഗോയുള്ള ടീഷർട്ട് ധരിച്ച സൽമാൻ ഖാനെ ചിത്രത്തിൽ കാണാം. റാപ്പർമാരായ ഡബ്‌സി, ബേബി ജീൻ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ സൂപ്പർക്രോസ് റേസിങ്ങിന്റെ ഗ്രാൻഡ് ഫിനാലെയുടെ വേദി കോഴിക്കോട് ആണ്. ഫിനാലെയിൽ സൽമാൻ ഖാനാണ് മുഖ്യാതിഥി. ഇതിൽ പങ്കെടുക്കാനാണ് സൽമാൻ ഖാൻ കോഴിക്കോട്ടെത്തിയത്. ഇവിടെവെച്ച് എടുത്ത ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


