
തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന ‘വി ബി ജി റാം ജി’ (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീൻ) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് പുതിയ ബില്ല് പാസാക്കിയിരിക്കുന്നത്.
ബില്‍ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയില്‍ നിലപാടെടുത്തപ്പോള്‍ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്.
അതിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്തുവന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുള്‍ഡോസ് ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്തിനെ വിശ്വാസത്തില്‍ എടുക്കാതെ പുതിയ ബില്‍ പാസാക്കി. കഴിഞ്ഞ 11 വർഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചുവെന്നും സോണിയഗാന്ധി വിമർശിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


