
കേരള സര്‍വകലാശാല ബിജെപി സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാര്‍ ടിജി നായര്‍ അയോഗ്യനാകും. JNTBGR യില്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായി നിയമിച്ച ഉത്തരവ് റദ്ദാക്കി. അടിസ്ഥാന യോഗ്യത ഇല്ലെന്ന് തെളിഞ്ഞതിനാലാണ് ഹൈക്കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തിൽ നിയമനം റദ്ദാക്കിയത്. 2015ലാണ് വിനോദ് കുമാര്‍ ടിജി നായര്‍ക്ക് നിയമനം നല്‍കുന്നത്. പക്ഷേ അതിന് ശേഷം യോഗ്യത സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചാന്‍ചലറുടെ പ്രതിനിധിയാണ് അദ്ദേഹം സിന്‍ഡിക്കേറ്റിലെത്തിയത്.
വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയില്‍ ഡീന്‍ വിജയകുമാരി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയില്‍ നടത്തിയ പരാമര്‍ശം ഇദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നു. കേരള സര്‍വകലാശാല ഡീന്‍ വിജയകുമാരി ടീച്ചറുടെ വീട്ടില്‍ ഭക്ഷണം വിളമ്ബിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് ഡോ. വിനോദ് കുമാര്‍ പറഞ്ഞു.
ഡോ. വിനോദ് കുമാറിന്റെ പരാമര്‍ശത്തില്‍ എസ എഫ് ഐ പ്രതിഷേധിച്ചിരുന്നു. ജാതിവെറിയുടെ പ്രതീകമായ വിജയകുമാരിയെ സംരക്ഷിച്ചാല്‍ വി സിക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്ന് ഇടതു സെനറ്റംഗങ്ങള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


