
നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ശ്രീനിവാസന്റെ വിയോഗം വളരെയേറെ വേദനയാണ് മലയാളക്കരക്ക് നൽകിയത്. സിനിമാ ലോകത്തിന് തന്നെ വലിയ തീരാ നഷ്ടമാണ് നടൻ ശ്രീനിവാസൻ. നിരവധി പേരാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് എത്തിയത്. സിനിമാ രാഷ്ട്രീയ മേഖലയിലുള്ള ഒട്ടനവധി പ്രമുഖരും എത്തിയിരുന്നു.
എന്നാൽ ഇപ്പോളിതാ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോഴുള്ള ഒരു വീഡിയോ ആണ് സോഷ്യലിടത്ത് വലിയ ചർച്ചക്ക് വഴിയൊരുക്കിയത്. ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി കസേരയിലിരിക്കുന്ന മകൻ ധ്യാൻ ശ്രീനിവാസനെ ആശ്വസിപ്പിക്കുന്നതായാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ അച്ഛൻ മരിച്ച മനോവിഷമത്തിൽ ഇരിക്കുന്ന ധ്യാൻ ഇത് വലിയ കാര്യമാക്കാതെ കസേരയിൽ ഇരുന്ന് കരയുന്നതായി വീഡിയോയിൽ കാണാം. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട് ധ്യാൻ ബഹുമാനിച്ചില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിക്ക് ഉയർന്ന വിമർശനം.
ഈ വീഡിയോയ്ക്ക് താഴെ ധ്യാനിനെ കുറ്റപ്പെടുത്തി കൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ധ്യാൻ… കുറച്ചൊക്കെ മര്യാദ കാണിക്കാം., കേരളത്തിന്റെ മുഖ്യമന്ത്രി ആണ് വന്നത് ഒന്ന് എണീക്കാമല്ലോ, എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ സ്റ്റേറ്റിന്റെ മുഖ്യമന്ത്രി ആണ്.. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇത്തരം ബാലിശമായ അഭിപ്രായങ്ങള്‍ കൂടുതൽ പേരും തള്ളിക്കളഞ്ഞു ധ്യാനിനെ സപ്പോർട്ട് ചെയ്യുകയാണ്. സ്വന്തം അച്ഛനാണ് മരിച്ചത്. ആ വിഷമത്തില്‍ ഇരിക്കുമ്ബോള്‍ ആര് വന്നാലും എഴുന്നേല്‍ക്കേണ്ടതില്ലെന്നും അഭിപ്രായങ്ങള്‍ വന്നു. അച്ഛൻ മരിച്ച വിഷമത്തില്‍ ഇരിക്കുന്ന ധ്യാൻ മുഖ്യൻ വന്നപ്പോള്‍ എഴുന്നേറ്റില്ലെന്ന് പറഞ്ഞാണ് ഇവറ്റകളുടെ കരച്ചില്, അച്ഛന്റെ മരണം ധ്യാനിന് താങ്ങാൻ പറ്റുന്നില്ലെന്ന് പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 69ാം വയസിലാണ് ശ്രീനിവാസൻ ലോകത്തോട് വിട പറഞ്ഞത്. ആരോഗ്യ പ്രശ്നങ്ങളാല്‍ ഏറെ നാളായി സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. ഒരു ഭാഗം ജനങ്ങൾ ധ്യാനിനെ കുറ്റം പറയുമ്പോഴും അതിലും ഇരട്ടി ജനങ്ങൾ ധ്യാനിന് സപ്പോർട്ട് ആയി രംഗത്തെത്തിയിട്ടുണ്ട്.



