പഠനം കഴിഞ്ഞ് കേരളം വിട്ടിട്ട് വർഷങ്ങളായി; എന്നാൽ മലയാളത്തോടുള്ള ഇഷ്ടം വിടാതെ ഒരു കാശ്മീരി യുവതി

Spread the love

പഠനം കഴിഞ്ഞ് കേരളം വിട്ടിട്ട് വർഷങ്ങളായി എന്നിട്ടും മലയാളത്തോടുള്ള ഇഷ്ടം വിടാതെ ഒരു കാശ്മീരി യുവതി. യുഎഇയില്‍ പ്രവാസിയായ അഖ്സ ഹമീദ് സോഫിക്ക് കേരളവുമായുള്ള അടുപ്പത്തിന് കാരണങ്ങൾ ഏറെയാണ്.

video
play-sharp-fill

 അഖ്സയുടെ നാട് ശ്രീനഗറാണ്. കേരളത്തില്‍ പഠിച്ച അഞ്ച് വർഷം കൊണ്ടാണ് മലയാളം പഠിച്ചത്. ഇടുക്കിയും മഹാത്മാഗാന്ധി സർവ്വകലാശാലയുമാണ് കേരളത്തോടുള്ള ബന്ധം ദൃഢമാക്കിയത്. തന്‍റെ സഹപാഠിയായിരുന്ന അതുല്യയാണ് മലയാളം പഠിക്കാൻ സഹായിച്ചതെന്നും അഖ്സ പറഞ്ഞു. എന്നാലിപ്പോള്‍ മൂന്ന് വർഷമായി യുഎഇയിലാണ്. ഇവിടെയും അധികം ഇടപഴകുന്നത് മലയാളികള്‍ക്കും മലയാളത്തിനൊപ്പവുമാണ്.

ദുബൈയില്‍ സ്വകാര്യ കമ്ബനിയിലാണ് ജോലി താൻ നാട്ടില്‍ ജോലി ചെയ്തിരുന്ന കമ്ബനി തന്നെയാണ് ഇവിടെ കൊണ്ടുവന്നത്. ആദ്യം എന്താ ചെയ്യേണ്ടെ, തിരിച്ചുപോയാലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ മനസ്സിലായി ഇവിടം കേരളത്തിലെ 15ാം ജില്ല പോലെയാണെന്ന് എന്നാണ് അഖ്സ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ഭക്ഷണവും കേരളത്തിലെ ജനങ്ങളും അഖ്സയ്ക്ക് ഏറെയിഷ്ടമുള്ളതാണ്. കേരളത്തിൽ എല്ലാവരും സ്നേഹത്തോടെ കഴിയുന്നു. ഒരു കമ്യൂണിറ്റി എന്ന നിലയില്‍ എല്ലാവരും ഓണവും പെരുന്നാളുമൊക്കെ ആഘോഷിക്കുന്നു. എല്ലാവരും മനുഷ്യന്മാരാ എന്നാണ് കേരളം എന്നെ പഠിപ്പിച്ചത് എന്നും  പൊറോട്ടയും ബീഫും തലശ്ശേരി ബിരിയാണിയും ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ഭക്ഷണവും കഴിക്കാനും ഉണ്ടാക്കാനും എനിക്കിഷ്ടമാണ് എന്നും അഖ്സ പറഞ്ഞു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മലയാളമായി സജീവമാണ് അഖ്സ.