
ജൊഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ അജ്ഞാതരായ അക്രമികൾ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച ജോഹന്നാസ്ബർഗിനടുത്തുള്ള ബെക്കേഴ്സ്ഡാലിലായിരുന്നു സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. അക്രമികളുടെ ഐഡന്റിറ്റിയും ആക്രമണത്തിന്റെ കാരണവും നിലവിൽ വ്യക്തമല്ലെന്ന് പോലീസ് പറയുന്നു.
ഈ മാസത്തിൽ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ കൂട്ട വെടിവെപ്പാണിത്. അനധികൃതമായി മദ്യം വിൽക്കുന്ന ഒരു മദ്യശാലയ്ക്ക് സമീപം വെച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ തെരുവിലൂടെ പോയിരുന്നവർക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
ഡിസംബർ 6 ന് ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൽ നടന്ന വെടിവെപ്പിൽ മൂന്ന് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


