‘ശ്രീനിവാസന്റെ സിനിമകള്‍ എക്കാലവും എല്ലാവരുടെയും ഓര്‍മയിലുണ്ടാകും…’; ആദരാഞ്ജലി അര്‍പ്പിച്ച്‌ നടൻ സൂര്യ

Spread the love

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ തമിഴ് നടന്‍ സൂര്യ.

video
play-sharp-fill

ഇന്ന് രാവിലെ ശ്രീനിവാസന്‍റെ വീട്ടിലെത്തിയാണ് സൂര്യ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

കൊച്ചിയില്‍ ഷൂട്ടിങ്ങിന് വന്ന സമയത്ത് ശ്രീനിവാസന്റെ മരണവാർത്ത കേള്‍ക്കാനിടയായത് ഏറെ സങ്കടമുണ്ടാക്കിയെന്ന് സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ശ്രീനിവാസനെ അവസാനമായി നേരിട്ട് കാണമെന്ന് തോന്നി. ശ്രീനിവാസന്റെ എല്ലാ സിനിമകളും ഫോളോ ചെയ്യാറുണ്ട്. ശ്രീനിവാസൻ സിനിമക്ക് നല്‍കിയ സംഭാവനകള്‍, അദ്ദേഹത്തിന്റെ എഴുത്തുമെല്ലാം എല്ലാ കാലവും എല്ലാവരുടെ മനസിലും നിലനില്‍ക്കും…’സൂര്യ പറഞ്ഞു.