
തിരുവനന്തപുരം: സംസ്ഥാനത്ത് നായ വളർത്തലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കർശനമാക്കാൻ തീരുമാനം.
വളർത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണത തടയുന്നതിന്റെ ഭാഗമായാണ് നിയമങ്ങള്‍ കർശനമാക്കുന്നത്.
ഇതിന്റെ ഭാഗമായി നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കും.
ഇതുള്‍പ്പെടെയുള്ള നിയമങ്ങള്‍ കൂടി ഉള്‍പ്പെടുത്താൻ പഞ്ചായത്ത്-നഗരപാലിക നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശ ചെയ്യാനാണ് സംസ്ഥാന ജന്തുക്ഷേമ ബോർഡിന്റെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വീട്ടില്‍ ലൈസൻസോടെ പരമാവധി രണ്ടുനായകളെ മാത്രമേ വളർത്താൻ അനുവദിക്കൂ. ഇതിലധികം നായകളെ വളർത്താൻ ആഗ്രഹിക്കുന്നവർ ബ്രീഡേഴ്സ് ലൈസൻസ് എടുക്കണം.
നായകളുടെ പ്രജനനത്തിനുശേഷം അവയെ വില്ക്കാൻ കഴിയാതെ തെരുവില്‍ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.



