കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീനിവാസൻ;കഥ ബാക്കിയാക്കി കഥാനായകൻ മടങ്ങി; ശ്രീനിവാസൻ ഓർമത്തിരയിൽ;മലയാളത്തിന്റെ ‘ശ്രീ’ക്ക് വിട നൽകാനൊരുങ്ങി കേരളം

Spread the love

കൊച്ചി​: മലയാള സിനിമയ്ക്ക് ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുതിയ മുഖശ്രീ പകർന്ന വിഖ്യാത ചലച്ചിത്രകാരൻ ശ്രീനിവാസൻ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങിപ്പോയി. ചിരിയും ചിന്തയും നാട്ടുഭാഷയിൽ ചാലിച്ച് സംഭാഷണകലയെയും നായക സങ്കല്പങ്ങളെയും മാറ്റിയെഴുതിയ ശ്രീനിവാസന്റെ ജീവിതത്തിന് ഇന്നലെ രാവിലെയാണ് തിരശ്ശീല വീണത്.

video
play-sharp-fill

സംസ്കാരം സംസ്ഥാന ബഹുമതി​കളോടെ ഇന്ന് രാവി​ലെ 10ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിൽ വീട്ടുവളപ്പി​ൽ നടക്കും.

മലയാള സിനിമയിൽ അരനൂറ്റാണ്ടോളം പകരം വയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭയായി തിളങ്ങിയ ശ്രീനിവാസൻ 69-ാം വയസിലാണ് അസ്തമിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ഭാര്യ വിമല പതിവ് ഡയാലിസിസിനായാണ് ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതയും കടുത്തതിനെത്തുടർന്ന് തൊട്ടടുത്ത തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 8.30ന് അന്ത്യം സംഭവിച്ചു.

നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിർമ്മാതാവായും തിളങ്ങിയ അദ്ദേഹം താരമൂല്യത്തിനപ്പുറത്തേക്ക് മലയാള സിനിമയെ നയിച്ചു. അഞ്ചു വർഷത്തോളമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.

ചെന്നൈയിലേക്ക് പോകാൻ നെടുമ്പാശേരിയിൽ ആയിരുന്ന മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തി. ഭൗതിക ദേഹത്തോടൊപ്പം അമ്മയെയും കൂട്ടി കണ്ടനാടുള്ള വസതിയിലേക്ക് പോയി. കോഴിക്കോട് ഷൂട്ടിംഗിലായിരുന്ന ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ പിന്നാലെ വസതിയിലെത്തി.

2022ൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അഞ്ചു വർഷമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് വീണ് ഇടുപ്പെല്ലിന് തകരാർ സംഭവിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് വീട്ടിലെത്തിയത്.

1956 ഏപ്രിൽ ആറിന് കണ്ണൂർ പാട്യത്ത് ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം.

നടനും സംവിധായകനും തിരക്കഥാകൃത്തും ഗായകനുമാണ് മകൻ വിനീത്. നടനും സംവിധായകനുമാണ് ധ്യാൻ. ദി​വ്യ നാരായണൻ, അർപ്പി​ത സെബാസ്റ്റ്യൻ എന്നി​വർ മരുമക്കളാണ്.

എറണാകുളം ടൗൺ​ഹാളി​ൽ പൊതുദർശനത്തി​ന് വച്ച ഭൗതികദേഹത്തി​ൽ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ, മന്ത്രി​മാരായ പി​.രാജീവ്, സജി​ ചെറി​യാൻ, നടൻമാരായ മമ്മൂട്ടി​, മോഹൻലാൽ, സംവിധായകൻ സത്യൻ അന്തി​ക്കാട് തുടങ്ങി​യവർ അന്ത്യാഞ്ജലി​ അർപ്പി​ച്ചു.