
ഒട്ടുമിക്കയാളുകളും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള അവസ്ഥയാണ് ഫുഡ് പോയ്സണിങ് അഥവാ ഭക്ഷ്യ വിഷബാധ.
ഭക്ഷ്യ വിഷബാധ തടയുന്നതിനായി കൃത്യമായി കൈകഴുകുക, പച്ചമാംസം മുറിക്കുന്നതിനായി പ്രത്യേക ചോപ്പിങ് ബോർഡ് ഉപയോഗിക്കുക, പച്ചക്കറികൾ കൃത്യമായി കഴുകുക, തുടങ്ങിയ അടിസ്ഥാന ശുചിത്വ കാര്യങ്ങൾ നമ്മൊളൊക്കെയും ശ്രദ്ധിക്കാറുമുണ്ട്.
അതുകൊണ്ട് തന്നെ ഭക്ഷ്യ വിഷബാധയെക്കുറിച്ച് നമുക്ക് എല്ലാം അറിയാമെന്നും സ്വന്തം അടുക്കളയിൽ നമ്മൾ സുരക്ഷിതരാണെന്നും പലരും കരുതുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഒരു നിമിഷം! നമ്മൾ ശ്രദ്ധിക്കാതെ ചെയ്യുന്ന ചില ‘ചെറിയ’ കാര്യങ്ങൾ പോലും ഭക്ഷ്യ വിഷബാധയ്ക്ക് വഴിവെക്കുന്നുണ്ടെങ്കിലോ? തിരക്കിൽ റീ-ഹീറ്റ് ചെയ്ത ചോറ് പുറത്ത് വെക്കുന്നത് പോലുള്ള നിസ്സാരമായ അടുക്കള ശീലങ്ങൾ,
നമ്മുടെ ആരോഗ്യത്തിന് നിശബ്ദ ഭീഷണിയുയർത്തുന്ന ബാക്ടീരിയകൾക്ക് വളരാൻ അവസരം നൽകുന്നു. ഈ ചെറിയ തെറ്റുകൾ എങ്ങനെയാണ് നമ്മെ രോഗികളാക്കുന്നതെന്നും, ഈ അപകടങ്ങളെ എങ്ങനെ അകറ്റി നിർത്താമെന്നും നമുക്ക് മനസിലാക്കാം.
അപകടകരമായ ബാക്ടീരിയകളോ വൈറസുകളോ വിഷവസ്തുക്കളോ കലർന്ന ഭക്ഷണം ശരീരത്തിൽ പ്രവേശിക്കുമ്പോളാണ് ഫുഡ് പോയ്സണിംഗ് ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ ഓരോ രോഗാണുവിനും അനുസരിച്ച് വ്യത്യാസപ്പെടാം.
ഉദാഹരണത്തിന്, വീണ്ടും ചൂടാക്കിയ ചോറിൽ കാണാൻ സാധ്യതയുള്ള ‘ബാസിലസ് സെറിയസ്’ (Bacillus cereus) എന്ന ബാക്ടീരിയ, ഭക്ഷണം കഴിക്കുന്നതിന് മമ്പ് തന്നെ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കുകയും, മണിക്കൂറുകൾക്കുള്ളിൽ പെട്ടെന്നുള്ള ഛർദ്ദിക്ക് കാരണമാവുകയും ചെയ്യാം.
എന്നാൽ കോഴിയിറച്ചിയിൽ സാധാരണയായി കാണുന്ന ‘ക്യാമ്പിലോബാക്റ്റർ ജെജുനി’ (Campylobacter jejuni) പോലുള്ള ബാക്ടീരിയകൾ കുടലിന്റെ ആവരണത്തിലൂടെ തുളച്ചുകയറി വയറിലെ വീക്കത്തിനും വയറിളക്കത്തിനും കാരണമാവുന്നത് മറ്റൊരു രീതിയിലാണ്.
രോഗാണുക്കൾ തമ്മിലുള്ള ഈ വ്യത്യാസം കാരണം, വയറിലെ അസുഖങ്ങൾക്ക് ഡോക്ടർമാർ സാധാരണയായി ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കാറില്ല, ചിലപ്പോൾ അവ രോഗം കൂടുതൽ വഷളാക്കാനും സാധ്യതയുണ്ട്.



