വാളയാർ ആൾക്കൂട്ടക്കൊലപാതകം; അന്വേഷണം ഏറ്റെടുത്ത് ജില്ല ക്രൈംബ്രാഞ്ച്; ഇതുവരെ അറസ്റ്റിലായത് 5 പേർ

Spread the love

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനമേറ്റ് അതിഥിതൊഴിലാളി മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.

video
play-sharp-fill

ബുധനാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണൻ ബയ്യ മണിക്കൂറുകൾ നീണ്ട വിചാരണയ്ക്കും കൊടും ക്രൂരതയും ശേഷം ചികിത്സയിലിരിക്കെ മരിക്കുന്നത്.

മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ബയ്യയെ മർദിച്ചത്. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത് തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പ്രദേശവസികൾ ചേർന്ന് സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു മർദിക്കുകയായിരുന്നു.
അവശനിലയിൽ ആയ രാമനാരായണനെ പൊലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

അറസ്റ്റിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്നാണ് കണ്ടെത്തൽ.അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി,അനന്തൻ, വിബിൻ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ മുരളി, അനു എന്നിവർ 15 വർഷം മുൻപ് അട്ടപ്പള്ളത്ത് സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദിനേയും വെട്ടിയ കേസിൽ പ്രതികളാണ്.

ഇതിൽ സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈക്കോടതിയിൽ നടക്കുകയാണ്. അറസ്റ്റിലുള്ള അഞ്ചുപേരിൽ നാലുപേരും ആർഎസ്എസ് ബിജെപി പ്രവർത്തകരാണെന്നും ആരോപണമുണ്ട്.