സ്കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; അയല്‍വാസി പിടിയില്‍

Spread the love

ആലപ്പുഴ: നൂറനാട് പന്ത്രണ്ടുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍.

video
play-sharp-fill

നൂറനാട് സ്വദേശി ദിലീപ് ആണ് പിടിയിലായത്.
ഡിസംബർ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ സ്കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി എതിർത്തതോടെ ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടശേഷം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സ്കൂളിലെത്തിയ കുട്ടി അദ്ധ്യാപകരോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതിനെത്തുടർന്ന് സ്കൂള്‍ അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

എസ്‌ഐ അജിത്തിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ ദിലീപിനെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.