അയൽവാസിയുടെ പുരയിടത്തിലെ തെങ്ങ് വീടിനു മുകളിലേക്ക് മറിഞ്ഞുവീണ് അപകടം: നഷ്ടപരിഹാരം ലഭിക്കാതെ കുടുംബം .

Spread the love

മൂവാറ്റുപുഴ: അയൽ വാസിയുടെ പുരയിടത്തിലെ തെങ്ങ് വീടിനു മുകളിലേക്ക് മറിഞ്ഞുവീണു. കടാതി പൗർണമിയിൽ സുധി ചന്ദ്രന്റെ പുതുതായി നിര്മിച്ച വീടിനും കാര് ഷെഡിനും മുകളിലേക്കുമാണ് കഴിഞ്ഞ ദിവസം തെങ്ങുവീണത്.
വീടിനും കാര് ഷെഡിനും കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.

video
play-sharp-fill

അപകടം നടന്നിട്ടും തെങ്ങ് വെട്ടിമാറ്റാനോ, നഷ്ടപരിഹാരം നല്കാനോ ഉടമ തയാറായിട്ടില്ലെന്ന് സുധി ചന്ദ്രന് പറയുന്നു. ഇതേ തുടര്ന്ന് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സുധി.
അഞ്ച് സെന്റ് സ്ഥലം വാങ്ങി ഒരു വര്ഷം മുന്പാണ് സുധി ഇവിടെ വീടു പണിതത്.

പണികള് പൂര്ത്തിയാക്കി താമസം തുടങ്ങിയിട്ട് ഏതാനും നാളുകള് മാത്രമേ ആയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് അയൽ വാസിയുടെ പുരയിടത്തില് നിന്ന തെങ്ങ് വീടിന് മുകളിലേക്ക് പതിച്ചത്. തെങ്ങ് മുറിച്ചുമാറ്റണമെന്നും നാശനഷ്ടങ്ങള്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടപ്പോള് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് സുധി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു മുകളിലിരിക്കുന്ന തെങ്ങ് വലിയ ഭീഷണിയാണെന്നും ഏത് നിമിഷവും കൂടുതല് അപകടങ്ങള് സംഭവിക്കാമെന്നും സുധി പറയുന്നു. പോലീസില് പരാതി നല്കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുയര്ന്നിട്ടുണ്ട്.