അസമിൽ രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി; എട്ട് ആനകൾ ചെരിഞ്ഞു; അഞ്ച് കോച്ചുകൾ പാളംതെറ്റി; ആളപായമില്ല

Spread the love

ഗുവഹാത്തി: രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറി എട്ട് ആനകൾ ചെരിഞ്ഞു. ട്രെയിൻ നമ്പർ 20507 ഡിഎൻ സായിരംഗ്- ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആണ് ഇടിച്ചത്. അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെ 2.17 ഓടെ ആയിരുന്നു സംഭവം.

video
play-sharp-fill

അപകടത്തിനുപിന്നാലെ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.അപകടത്തിൽ യാത്രക്കാക്ക് ആർക്കും പരിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ആനകൾ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഇതിനകം തന്നെ ആനക്കൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറിയിരുന്നു. പാളത്തിലുണ്ടായിരുന്ന എട്ട് ആനകളാണ് ചെരിഞ്ഞത്. അപകടത്തിനു പിന്നാലെ ട്രെയിൻ പാളം തെറ്റിയെങ്കിലും വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അറിഞ്ഞ ഉടൻ തന്നെ ലുംഡിഗ് ഡിവിഷണൽ ആസ്ഥാനത്ത് നിന്നുള്ള ദുരിതാശ്വാസ സംഘം സ്ഥലത്തെത്തി. റെയിൽവേ മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ അതേ ട്രെയിനിലെ ഒഴിവുള്ള മറ്റു സീറ്റുകളിലേക്ക് മാറ്റി ഇരുത്തി. പാളം തെറ്റിയ കോച്ചുകൾ വേർപ്പെടുത്തിയ ശേഷം പുലർച്ചെ 6.11 ഓടെ ട്രെയിൻ ഗുവഹാത്തിയിലേക്ക് തിരിച്ചു.