
കൊച്ചി: നടൻ ശ്രീനിവാസന്റെ മരണം സിനിമാ പ്രേക്ഷകർക്ക് വലിയ വേദനയാണ്. ആരോഗ്യ പ്രശ്നങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
ആരോഗ്യ പ്രശ്നങ്ങള്‍ ഏറെക്കാലമായി ശ്രീനിവാസനെ അലട്ടുന്നുണ്ടായിരുന്നു. ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധമായുമുള്ള പ്രശ്നങ്ങളായിരുന്നു കൂടുതലും. ജീവിതത്തില്‍ പല ആദർശങ്ങളും മുറുകെ പിടിച്ചയാളാണ് ശ്രീനിവാസൻ. എന്നാല്‍ ഒരു കാര്യത്തില്‍ പിഴവ് സംഭവിച്ചു. ആരോഗ്യത്തിന്റെ കാര്യത്തിലായിരുന്നു അത്.
രാസവളങ്ങളില്ലാത്ത ഭക്ഷണത്തെയും ജെെവ കൃഷിയയും പ്രോത്സാഹിപ്പിച്ച ആളാണ് ശ്രീനിവാസൻ. പക്ഷെ പുകവലി എന്ന ദുശ്ശീലം ഒഴിവാക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇതും വലിയൊരു കാരണമായെന്നാണ് വിലയിരുത്തല്‍. ആരോഗ്യം മോശമായ ശേഷം ഒരിക്കല്‍ ശ്രീനിവാസൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
ഇത്രയും സിഗരറ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നണ്ട്. കാരണം പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാല്‍ ഞാൻ വലിക്കും. അത്രയ്ക്ക് അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളൂ കഴിയുമെങ്കില്‍ പുക വലിക്കാതിരിക്കുക എന്നാണ് ശ്രീനിവാസൻ ഒരിക്കല്‍ പറഞ്ഞത്.
ശ്രീനിവാസന്റെ പുകവലിയെക്കുറിച്ച് ഒരിക്കല്‍ മകൻ ധ്യാൻ ശ്രീനിവാസനും സംസാരിച്ചിട്ടുണ്ട്. അച്ഛൻ അലോപ്പതിക്ക് എതിരാണ്. മെെദയ്ക്കും എതിരാണ്. പൊറോട്ട കഴിക്കില്ല. എന്നാല്‍ ഇതിനൊക്കെ എതിരാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. അതിന് മാത്രം എതിരല്ല എന്നാണ് ധ്യാൻ പറഞ്ഞത്. പിന്നീടൊരിക്കല്‍ സംവിധായകൻ ശാന്തിവിള ദിനേശും ശ്രീനിവാസനെക്കുറിച്ച് സംസാരിച്ചു.
ശ്രീനി ചേട്ടൻ സ്വയം പീഡിപ്പിച്ച് നശിപ്പിച്ചു എന്ന് ഞാൻ പറയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഗരറ്റ് വലിക്കരുതെന്ന് നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. സ്വയംവരപന്തലില്‍ സ്ക്രിപ്റ്റ് വാങ്ങിക്കാൻ ചെന്നപ്പോള്‍ പുകയുടെ നടുവിലാണ് ഇരിക്കുന്നത്. ഒരു സിഗരറ്റില്‍ നിന്നും അടുത്ത സിഗരറ്റിലേക്ക് കത്തിക്കുകയാണ്. ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത ആളാണ് ഞാൻ. ഒരു ജന്മം വലിക്കേണ്ട നിക്കോട്ടിൻ ഉള്ളില്‍ പോയിട്ടുണ്ട്. നിങ്ങള്‍ ജനാലയെങ്കിലും തുറന്നിടണ്ടേ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ആരോടോ വാശി തീർക്കുന്നത് പോലെയാണ് സിഗരറ്റ് വലിച്ച് കൂട്ടിയത്.
വലിയും മദ്യപാനവുമാണ് ബാധിച്ചത്. എഴുതുന്നതിന്റെ മാനസിക ടെൻഷൻ ആയിരിക്കാം. വലിക്കുമ്ബോള്‍ ആശ്വാസം കിട്ടുമെന്നാണ് പുള്ളി പറയുന്നത്. വലിക്കാത്തത് കൊണ്ട് എനിക്ക് വിശദീകരിച്ച് പറയാൻ അറിയില്ല. പക്ഷെ സ്വയം ജീവിതം നശിപ്പിച്ചയാളാണ് ശ്രീനി ചേട്ടൻ എന്ന് ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു.




