ഒടുവിൽ ലൈംഗിക പരാമർശത്തിൽ മാപ്പു പറഞ്ഞ് അസംഖാൻ

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: ലോക്‌സഭയിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ സമാജ് വാദി പാർട്ടി എംപി അസംഖാൻ മാപ്പ് അറിയിച്ചു. കഴിഞ്ഞദിവസമാണ് സഭ നിയന്ത്രിച്ചിരുന്ന ബിഹാറിൽനിന്നുള്ള എംപി രമാദേവിക്കെതിരെ അസംഖാൻ സ്ത്രീവിരുദ്ധ പരാമർശമ നടത്തിയത്. ലൈംഗികച്ചുവയോടെ ഖാൻ സംസാരിച്ചു എന്ന ആരോപണത്തെ തുടർന്ന് സഭയിൽ സമാജ്വാദി പാർട്ടി എംപി ഒററപ്പെട്ടിരുന്നു. അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്‌സഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു.

ഇതോടെയാണ് അസം ഖാൻ മാപ്പ് പറയാൻ തയ്യാറായത്. സഭ നിയന്ത്രിക്കുന്ന ചെയറിനെ അപമാനിക്കുകയെന്ന ഉദ്ദേശം തനിക്കില്ലായിരുന്നെന്ന് അസം ഖാൻ പറഞ്ഞു. തന്റെ പ്രസംഗത്തെപ്പറ്റിയും പെരുമാറ്റത്തെ കുറിച്ചും സഭയ്ക്ക് മുഴുവനും അറിയാമെന്നും രമാദേവി എംപിക്ക് ഞാൻ തെറ്റു ചെയ്തതായി തോന്നുന്നുവെങ്കിൽ ഞാൻ അതിന് മാപ്പ് ചോദിക്കുന്നു എന്നും അസം ഖാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസം ഖാന്റെ പരാമർശം ഇന്ത്യയിലെ സ്ത്രീകളെയും പുരുഷന്മാരെയും വേദനിപ്പിച്ചുവെന്ന് രമാ ദേവി പറഞ്ഞിരുന്നു. ഇത്തരം പരാമർശങ്ങൾ കേൾക്കാനല്ല താൻ ലോക സഭയിലേക്ക് വന്നിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.