
കണ്ണൂർ: നുച്യാട് വീട്ടിൽനിന്ന് 27 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ പോയ സമയത്ത് ആയിരുന്നു മോഷണം.
നെല്ലിക്കൽ ബിജുവിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടമായത്. വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്ന ബിജുവിനെ കൂട്ടിക്കൊണ്ടുവരുന്നതിനായി ഭാര്യയും മകളും കരിപ്പൂർ വിമാനത്താവളത്തിൽ പോയ സമയത്താണ് സംഭവം.
വീട്ടിൽ ബിജുവിന്റെ അച്ഛൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം വീടിന്റെ വാതിൽ പൂട്ടാതെ കടയിൽ ചായകഴിക്കാൻ പോയിരുന്നു. ഈ സമയത്തായിരിക്കാം മോഷണം നടന്നതെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉളിക്കൽ പോലീസ് അന്വേഷണം തുടങ്ങി. വീടും പരിസരവും കൃത്യമായി അറിയുന്നവരായിരിക്കും കവർച്ചയുടെ പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വിരലടയാളവിദഗ്ധരും കണ്ണൂരിൽനിന്നുള്ള ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.



