Spread the love

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് താത്ക്കാലിക ആശ്വാസം.

video
play-sharp-fill

ഇ ഡി നോട്ടീസിന് മേലുള്ള തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ.
ഇഡിയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നത്. മൂന്ന് മാസത്തേക്കായിരുന്നു സ്റ്റേ. ഇതിന് പിന്നാലെ ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ നീക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ളതാണെന്നും അതിനാല്‍ നടപടികള്‍ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്നുമാണ് ഇഡി അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നോട്ടീസ് അയയ്ക്കുക എന്നത് പ്രാഥമിക നടപടി മാത്രമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബിയുടെ ഹര്‍ജി തന്നെ അപക്വമാണെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിരുന്നു.