
മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഒലിപ്പുഴയില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡില്‍ ഉള്‍പ്പെടുന്ന കടയിക്കല്‍ ഭാഗത്താണ് മൃതദേഹം പുഴയില്‍ ഒഴുകി വന്ന നിലയില്‍ കണ്ടത്. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുടേതാണ് മൃതദേഹമെന്ന് കരുതപ്പെടുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാണ്ടിക്കാട് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുഴയില്‍ നിന്ന് പുറത്തെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



