സ്കൂള്‍ കലോത്സവം; സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥി; മൂന്ന് തവണ വിധികർത്താക്കളായവരെ ഒഴിവാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Spread the love

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മോഹൻലാല്‍ മുഖ്യാതിഥിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

video
play-sharp-fill

മത്സരങ്ങളില്‍ തുടർച്ചയായി മൂന്ന് തവണ വിധികർത്താക്കളായവർ ഒഴിവാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിധികർത്താക്കള്‍ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘വിധികർത്താക്കളില്‍ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങും. ലേബർ കോഡ് സംബന്ധിച്ച്‌ പഠിക്കാനായി മൂന്നംഗ സമിതിയെ കോണ്‍ക്ലേവ് നിയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയർമാനായി സുപ്രീം കോടതി മുൻ ജഡ്ജി ഗോപാല ഗൗഡ, പ്രൊഫ. ശ്യാം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതി അംഗങ്ങള്‍. രണ്ട് ലേബർ റിസർച്ച്‌ സ്കോളർമാരും സമിതിയില്‍ വരും. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

ലേബർ കോഡുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സമിതി പരിശോധിക്കും. തൊഴിലാളി നേതാക്കളോടൊപ്പം കേന്ദ്ര തൊഴില്‍ മന്ത്രിയെ കാണും’- വി ശിവൻകുട്ടി പറഞ്ഞു.