
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ട്രാൻസ്പോർട്ട് ഓഫീസർ റിക്രൂട്ട്മെന്റിന് കേരള പി.എസ്.സി അപേക്ഷ വിളിച്ചു. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്.
താല്പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യ വകുപ്പില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ട്രാൻസ്പോർട്ട് ഓഫീസർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
തസ്തിക State Health Transport Officer
സ്ഥാപനം Health Services
കാറ്റഗറി നമ്ബർ 536/2025
അപേക്ഷ തീയതി 2026 ജനുവരി 14.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 59,300 രൂപമുതല്‍ 1,20,900 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
01.01.2025 – ല്‍ 44 (നാല്പത്തിനാല്) വയസ്സ് തികയാൻ പാടില്ല. മറ്റു പിന്നോക്ക സമുദായത്തില്‍പ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍
മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ കേരള സർക്കാരിന്റെ അംഗീകാരമുള്ള ബിരുദം
അല്ലെങ്കില്‍
മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ കേരള സർക്കാരിന്റെ അംഗീകാരമുള്ള ഡിപ്ലോമ
ഒരു ട്രാൻസ്പോർട്ട് സ്ഥാപനത്തിലെ ഓട്ടോമൊബൈല്‍ വർക്ക്ഷോപ്പില്‍ നിന്നും ബോഡി നിർമാണത്തിലുള്ള പരിചയം ഉള്‍പ്പെടെ
(a) ബിരുദധാരികള്‍ക്ക് 5 വർഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം
(b) ഡിപ്ലോമക്കാർക്ക് 8 വർഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



