
കോട്ടയം: വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാന്‍ എയര്‍ ഫ്രയര്‍ സ്പ്രിങ് റോള്‍ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന ഈ വിഭവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പാണ്.
ചേരുവകള്‍
സ്പ്രിങ് റോള്‍ ഷീറ്റുകള്‍ 3-4
അരിഞ്ഞുവെച്ച കൂണ് – 1 കപ്പ്
അരിഞ്ഞ കാബേജ് – 1 കപ്പ്
കട്ടി കുറച്ച് നീളത്തിലരിഞ്ഞ കാരറ്റ് – 1 കപ്പ്
വെളുത്തുള്ളി(ചതച്ചത്)
സോയാ സോസ്
എള്ളെണ്ണ

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
അരിഞ്ഞുവെച്ച കൂണും കാബേജും കാരറ്റും വെളുത്തുള്ളിയും സോയാ സോസുമെല്ലാം ഒരു വലിയ പാത്രത്തിലിട്ട് കുഴച്ചെടുക്കുക. ഇത് ഒരു സ്പ്രിങ് റോള്‍ ഷീറ്റെടുത്ത് അതിന്റെ നടുവിലായി വെക്കുക. സ്പ്രിങ് റോള്‍ ഷീറ്റ് നന്നായി ചുരുട്ടിയെടുത്തശേഷം അറ്റം മടക്കി ഒരു സിലിണ്ടര്‍ ആകൃതിയിലാക്കുക. എയര്‍ ഫ്രയര്‍ 190 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റ് നേരത്തേക്ക് ചൂടാക്കുക. സ്പ്രിങ് റോളുകളില്‍ ചെറിയതോതില്‍ എണ്ണ പുരട്ടിയശേഷം 8-10 മിനിറ്റ് വരെ എയര്‍ ഫ്രയര്‍ ചെയ്യുക. സ്വാദുള്ള എയര്‍ ഫ്രയര്‍ സ്പ്രിങ് റോളുകള്‍ റെഡി. റോളുകള്‍ സോസ് ചേര്‍ത്ത് കഴിക്കാം.



