ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ് : സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരാണ് അറസ്റ്റിലായത്.

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ് . സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർധൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

video
play-sharp-fill

സ്വർണ കൊളള ആസൂത്രണത്തിൽ ഇവർക്ക് പങ്കുണ്ട് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
എസ് ഐ ടി ക്ക് ഇവർ നൽകിയ മൊഴിയിൽ തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് അന്വഷണ സംഘത്തിന് വ്യക്തമായി.

ദ്വാരപാലക പാളികൾ സ്വർണം പൂശാനായി കൊണ്ടുവന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പങ്കജ് ഭണ്ഡാരി നൽകിയില്ല. പാളികൾ ആര് കൊണ്ടുവന്നു, എങ്ങോട്ട് കൊണ്ടുപോയി എന്നതു സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ പങ്കജ് ഭണ്ഡാരി തയാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ നിന്ന് ഇയാൾക്കും സ്വർണക്കടത്ത് ഇടപാടിൽ പങ്കുണ്ട് എന്ന് വ്യക്തമായി. പാളികൾ മറ്റ് എവിടേക്കെങ്കിലും കൊണ്ടുപോയോ എന്ന കാര്യത്തിലും സംശയമുണ്ട്.