
കൊച്ചി: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരേ രൂക്ഷ വിമർശനമുയർത്തി ഹൈക്കോടതി . അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി കോടതി.
അന്വേഷണത്തിലെ മെല്ലെപ്പോക്കിൽ സംശയമുണ്ടന്ന് കോടതി . വൻ തോക്കുകളെ ഒഴിവാക്കരുത്. ചില കുറ്റവാളികളെ എസ്ഐ ടി ഒഴിവാക്കുന്നു.
.അന്വേഷണ സംഘത്തിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി.
കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. കോടതി വിധിയില്‍ എസ്‌ഐടിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കരുതെന്ന് കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തിയുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നു . സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു.
ശബരിമല സ്വർണക്കവർച്ചാകേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.



