തൃശ്ശൂരിൽ യുവാവിനെ വീട്ടിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി ; കഴുത്തിലും കയ്യിലും മാരമകമായമുറിവുകൾ, പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

തൃശ്ശൂർ : പെരിഞ്ഞനം കോവിലകത്ത് യുവാവിനെ കഴുത്തിലും കയ്യിലും മാരമകായി മുറിവേറ്റ നിലയിൽ കണ്ടെത്തി.

video
play-sharp-fill

ചെറായി സ്വദേശിയും പെരിഞ്ഞനം കോവിലകം കിഴക്ക് ഭാഗത്ത് താമസക്കാരനുമായ സനീഷ് (35) ആണ് മുറിവേറ്റത്. രണ്ട് കയ്യിലും കഴുത്തിലും മുറിവുകളുണ്ട്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

വീട്ടിലെ വരാന്തയിലാണ് ഇയാളെ മുറിവേറ്റ നിലയിൽ വീട്ടുകാർ കാണുന്നത്. ഉടൻ തന്നെ  കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group