
തിരുവനന്തപുരം: ‘ പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യണമെന്ന് മെറ്റ, യൂട്യൂബ് അടക്കമുള്ള കമ്പനികളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നീക്കംചെയ്യരുതെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തു നൽകി.
പാട്ട് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള കോടതി വിധികളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടില്ല. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിയമം ലംഘിക്കപ്പെടാത്ത തരത്തിലുള്ള സംസാര സ്വാതന്ത്ര്യം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗാനം നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിടുകയോ മെറ്റയുടെ ഗൈഡ്ലൈൻസ് ലംഘിക്കുകയോ ചെയ്തതായി കണ്ടെത്തുന്നതുവരെ ഈ ഗാനവുമായ ബന്ധപ്പെട്ട ലിങ്കുകൾ നീക്കം ചെയ്യരുതെന്നും ആയിരുന്നു കത്തിൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group



