പാട്ടു നിരോധിച്ചാല്‍ നിരോധിച്ചവന്റെ വീടിന്റെ മുന്നില്‍ കോണ്‍ഗ്രസ്  നേതാക്കള്‍ പോയി പാടും; ‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദത്തില്‍ പ്രതികരണവുമായി കെ മുരളീധരൻ 

Spread the love

തിരുവനന്തപുരം: പാട്ടു നിരോധിച്ചാല്‍ നിരോധിച്ചവന്റെ വീടിന്റെ മുന്നില്‍ കോണ്‍ഗ്രസ്  നേതാക്കള്‍ പോയി പാടും ‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദത്തില്‍ പ്രതികരണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.

video
play-sharp-fill

സ്വർണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച്‌ പാട്ട് പാടുന്നത് തെറ്റ് അല്ല ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്ബോള്‍ ആലോചിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കില്‍ ജയിലില്‍ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പാട്ടെഴുതിയ കുഞ്ഞബ്ദുള്ള  മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പാട്ടായിട്ടല്ല ഇതെഴുതിയതെന്നും പിന്നീട് മുന്നണികള്‍ പാട്ട് ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. 46 വർഷമായി കുഞ്ഞബ്ദുള്ള ഖത്തറിലാണ് താമസിക്കുന്നത്. പാട്ടുകള്‍ നേരത്തെ മുതലേ എഴുതാറുണ്ട്. 35 വർഷമായി പാട്ട് എഴുതാറുണ്ട്. ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും പാരഡികളും എല്ലാം എഴുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസാദ് കുഴിക്കാല എന്നയാളാണ് പാരഡിപ്പാട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാട്ടെഴുതിയത്. തെരഞ്ഞെടുപ്പിന് മുന്നെ എഴുതിയതാണിത്. ഇത് സിഎംഎസ് മീഡിയക്ക് അയക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഗാനമായല്ല ഇതെഴുതിയതെന്നുംജി പി കുഞ്ഞബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നെ തന്നെ പാട്ട് റിലീസ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, ‘പോറ്റിയേ കേറ്റിയേ’ പാട്ടുകേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാൻ സിപിഎം. പ്രതി ചേർത്തവർക്കെതിരെ കടുത്ത നടപടി ഉടൻ വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴി മറ്റന്നാള്‍രേഖപ്പെടുത്തും. പാട്ട് നീക്കാൻ മെറ്റയ്ക്കും യു ട്യൂബിനും നോട്ടീസ് നല്‍കും.