ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിക്കുന്നവർക്ക് പള്ളിയിലെ ബാങ്ക് വിളിയിലും ഇതേ നിലപാടായിരിക്കണം: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല

Spread the love

ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിക്കുന്നവർക്ക് പള്ളിയിലെ ബാങ്ക് വിളിയിലും ഇതേ നിലപാടായിരിക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. മലപ്പുറത്ത് എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ പാട്ട് വിവാദത്തിലാണ് അവരുടെ പ്രതികരണം. ഒരു നാമം പോലും ചൊല്ലാൻ തയാറാകാതെ ലോകം കിടുക്കി പാട്ടു വെക്കുന്നതിനോടോ ഉച്ചഭാഷിണി വെക്കുന്നതിനോടോ വ്യക്തിപരമായി താത്പര്യമില്ലെന്നും പാട്ടു വേണ്ടെങ്കില്‍ ബാങ്കും വേണ്ട ഒപ്പം നിർത്താമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചു.

video
play-sharp-fill

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

മലപ്പുറത്ത് എടവണ്ണയ്ക്കടുത്ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊളപ്പാട്ട് മഹാവിഷ്ണുക്ഷേത്രത്തിലെ പ്രഭാത കീർത്തനത്തെ ചൂണ്ടി യു.ഡി.എഫുകാർ എന്ന ലേബലിൽ ചിലർ മുദ്രാവാക്യം വിളിക്കുന്നു.

“അമ്പലത്തില് ബേണ്ടാട്ടോ.

നാട്ട്കാർക്ക് ശല്യമുള്ള

പാട്ട് അവിടെ ഉച്ചത്തിൽ

ബേണ്ടാട്ടോ

ബേണ്ടാട്ടോ ”

എന്നാണ് അവരുടെ മുദ്രാവാക്യം ‘

ഉള്ളത് പറയാമല്ലോ ഈ മുദ്രാവാക്യത്തിലെ

” ഉച്ചത്തില് ബേണ്ടാട്ടോ ”

എന്ന വരികളോട്

ഞാനും യോജിക്കുന്നു.

എന്നാൽ “അമ്പലത്തില് ബേണ്ടാ ട്ടോ”

എന്ന വരിയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല.

അമ്പലത്തിൽ എന്തു വേണം വേണ്ട എന്ന് തീരുമാനിക്കുന്നത്

യുഡിഎഫുകാരല്ല.

അത് തീരുമാനിക്കേണ്ടത് ക്ഷേത്ര നടത്തിപ്പുകാരും അവിടത്തെ ഭക്തരുമാണ്.

എന്നിരുന്നാലും ഒരു കാര്യം പറയാതെ വയ്യാ

“ഉച്ചത്തിൽ ബേണ്ടാട്ടോ ”

എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ

ക്ഷേത്രത്തിൽ

കീർത്തനങ്ങൾ വെക്കുന്നത്

പലർക്കും അരോചകവും

ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നതുമാണ്.

ശാന്തമായ ഉറക്കത്തിൽ

ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദത്തെ

മതസൗഹാർദ്ദത്തിന്റെ പേരിൽ ആരും സഹിക്കേണ്ടതില്ല.

പക്ഷേ ഈ മുദ്രാവാക്യം വിളിക്കുന്നവർക്ക്

വാങ്ക് വിളിയെക്കുറിച്ചും

ഇതേ നിലപാടോടെ ചിന്തിക്കാൻ കഴിയണം. അതിന് കഴിയാതാകുമ്പോഴാണ്

ഇവിടെ വിദ്വേഷം രൂപപ്പെടുക.

ശാന്തമായി പ്രഭാതത്തിൽ ഉറങ്ങുന്നവരുടെ

ചെവിയിലേക്ക്

കോളാമ്പിയിലൂടെ

“അല്ലാഹു അക്ബറ് അള്ളാ ”

എന്ന വിളി ശബ്ദം

വന്നലയ്ക്കുമ്പോൾ ഞെട്ടി ഉണരുന്ന ഇതര മതസ്ഥരും

മനസ്സിൽ ഇതുപോലെ “വേണ്ടാട്ടോ വേണ്ടാട്ടോ

ഇങ്ങനെ ഉച്ചത്തില്

വേണ്ടാട്ടോ ”

എന്ന മുദ്രാവാക്യം

വിളിക്കുന്നുണ്ട് എന്നതും ഇതേ “യുഡിഎഫുകാർ ”

ഓർമ്മിക്കണം.

അല്ലാതെ അത് ഒരു മിനിറ്റ് നേരം മാത്രമല്ലെ എന്നും പറഞ്ഞ് ന്യായീകരിക്കരുത്.

ഉറക്കം തടസ്സപ്പെടാൻ

ഏത് ശബ്ദത്തിനും ഒരുപോലെ കഴിയും

കാരണം ശബ്ദത്തിനു മതമില്ല എന്നത് ചിന്തിക്കാനുള്ള ബോധവും കൂടി ഇവിടെ ഉണ്ടാകണം.

അല്ലാതെ നമ്മുടേത് മുത്തും ആരാൻ്റെത് മുത്താറിയുമാണ് എന്ന

ചിന്തയോടെ പ്രതികരിക്കുമ്പോഴാണ് അവിടെ പരസ്പര വിദ്വേഷം ഉണ്ടാകുന്നത്.

“എത്ര മധുരിക്കുന്ന

അമ്പലപ്പുഴ പാൽപ്പായസമായാലും

ഉറങ്ങുന്നവന്റെ

വായിൽ തിരുകാൻ ശ്രമിച്ചാൽ

ഉറങ്ങുന്നവൻ

കൈകൊണ്ട് ആഞ്ഞടിച്ചു പോകും.

എന്നതുപോലെയാണ് ഉറങ്ങുന്നവരുടെ

ചെവികളിലേക്ക്

ഭക്തി ;കോളാമ്പിയുടെ സഹായത്തോടെ തുളച്ചുകയറ്റാൻ ശ്രമിച്ചാലും സംഭവിക്കുന്നത്.

ഇവിടെ ഒരു കൂട്ടർ മുദ്രാവാക്യം വിളിക്കുന്നു മറ്റൊരു കൂട്ടർ പ്രതികരിക്കാതെ മൗനം ഭജിക്കുന്നു എന്ന വ്യത്യാസം മാത്രം.

അപ്പോൾ മുസ്‌ലിങ്ങൾ

പറഞ്ഞേക്കാം ഭരണഘടനയിലെ ഇരുപത്തിയഞ്ചാം വകുപ്പ് പ്രകാരം ഞങ്ങൾക്ക് ഞങ്ങളുടെ മതാചാരം

അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന് ‘

തികച്ചും ശരിയാണ് സ്വാതന്ത്ര്യമുണ്ട്.

പക്ഷേ അത് ഉറങ്ങുന്നവരുടെ ഉറക്കം കെടുത്തുന്ന വിധത്തിലാകരുത്.

വോട്ട് നഷ്ടപ്പെടും എന്ന് ഭയന്ന്

ഇത്തരം കാര്യങ്ങൾ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും പറയാറില്ല പറയുകയുമില്ല.

ഇവിടെ കണ്ടറിഞ്ഞ് പെരുമാറേണ്ടത്

ഓരോ മതവിഭാഗങ്ങളുമാണ്.

“ശംഖിന്റെ നാദവും

ബാങ്കൊലിയും പോലെ

പള്ളി മണിയും മുഴങ്ങിടട്ടെ”

എന്നൊക്കെ എഴുതി പാടുന്നത് കേൾക്കാൻ നല്ല രസമാണെങ്കിലും,

പ്രാവർത്തികതയിൽ വരുമ്പോൾ

അത് മറ്റുള്ളവർക്ക് അത് എത്രമാത്രം അരോചകമായിരിക്കുമെന്നത് കൂടി

ചിന്തിക്കാനുള്ള വകതിരിവ്

എല്ലാവരിലും ഉണ്ടാകണം.

അല്ലാതെ

അമ്പലത്തിലെ ഉച്ചത്തിലുള്ള പാട്ടിനെതിരെ മാത്രമല്ല

മുദ്രാവാക്യം മുഴക്കേണ്ടത്.

ഇതുപോലെ

ഉച്ചത്തിലുള്ള ശബ്ദം ഏത് പക്ഷത്തുനിന്നും ഉണ്ടാവുകയാണെങ്കിലും നിഷ്പക്ഷതയോടെ അതിനെതിരെ

മുദ്രാവാക്യം മുഴക്കാനുള്ള ആർജ്ജവവും കൂടി വിളിക്കുന്നവരിൽ

ഉണ്ടാകുമ്പോഴെ അത്

യഥാർത്ഥ മതേതരത്വ മുദ്രാവാക്യമാവുകയുള്ളു.വിളിച്ചവർ ഇതിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും ഉച്ചഭാഷിണി കണ്ടുപിടിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപപ്പെട്ട മതങ്ങൾക്കും

സംസ്കാരത്തിനും

നിലനിൽക്കാൻ

ഉച്ചഭാഷിണിയുടെ

സഹായം ഇല്ലാതെ തന്നെ കഴിയും എന്നതാണല്ലോ യാഥാർത്ഥ്യം’

 

ഇ.ഡി. വെങ്കിടേശൻ,

പനമരം

 

***********************************

ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.

ഒരു നാമം പോലും ചൊല്ലാൻ തയ്യാറാകാതെ ലോകം കിടുക്കി പാട്ടു വെക്കുന്നതിനോടോ സത്സംഗ വേളകളിൽ നാടുമുഴുവൻ ഉച്ചഭാഷിണി വെക്കുന്നതിനോടോ വ്യക്തിപരമായി എനിക്ക് ഒരു യോജിപ്പുമില്ല.

സത്സംഗത്തിൽ പങ്കെടുക്കേണ്ടവർ ക്ഷേത്രത്തിൽ വരട്ടെ. എന്നു തന്നെയാണ് അഭിപ്രായം.

 

പക്ഷേ ചിലവ്യക്തികളുടേയും സംഘടനകളുടേയും സെലക്റ്റീവ് പ്രതികരണങ്ങൾ കാണുമ്പോൾ ഒരു പത്തു കോളാമ്പി ഏറ്റവും ഉയരെ അഷ്ടദിക്കിലേക്കും കെട്ടി പാട്ടിടാൻ പറയാനാണ് തോന്നാറ്.

 

ഈ വിവാദ മുദ്രാവാക്യമുണ്ടായ ക്ഷേത്രത്തിനു സമീപമുള്ള ഒരു കുടുംബത്തിനാണത്രെ പാട്ടു കേട്ടാൽ പ്രശ്നം.

ബാങ്ക പ്രശ്നമല്ലത്രെ

ഒരു മിനിറ്റല്ലേ ഉള്ളു എന്നതാണ് ന്യായം

നല്ല ഉറക്കത്തിൽ ഒന്നുണർത്തിയിട്ട് വീണ്ടും ഉറങ്ങിക്കോളാൻ പറഞ്ഞാൽ ഉറക്കം വരാത്തതാണ് എൻ്റെ പ്രകൃതം !

അത് ഫോൺ bell അടിക്കുകയോ

നായ കുരക്കുകയോ എന്തായാലും മതി!

പലപ്പോഴു വളരെ വൈകിയേ കിടക്കാൻ പറ്റാറുള്ളു

ആ നിലക്ക് ചുറ്റുള്ള നാലഞ്ചു പള്ളികളിൽ നിന്ന് രണ്ടു രണ്ടര മിനിറ്റു നീളും വിധം കോളാമ്പിയിലൂടെ ബാങ്കു മുഴങ്ങിയാൽ ഉറക്കം പോകും കട്ടായം

പക്ഷേ ഞാൻ വൈകി ഉറങ്ങിയതിന് അവരല്ലല്ലോ കാരണം.

നേരത്തേ കിടന്ന് ബ്രാഹ്മമുഹൂർത്തത്തിൽ ഉണരലല്ലേ ശരി എന്നങ്ങട്ട് സമാധാനിക്കും.

 

പക്ഷേ അമ്പല പാട്ടുകാരോട് അങ്ങനെ സമാധാനിക്കാൻ കഴിയാത്തവരുടെ ചവിട്ടു നാടകമാണ് നാം അവിടെ കണ്ടത്.

ആ നാട്ടിൽ നിന്നും ധാരാളം പേർ എന്നെ വിളിച്ചിരുന്നു

അവരെ സംബന്ധിച്ച് ”

പട്ടി കടിച്ചേനല്ല പട്ടരു കുട്ടി കണ്ടേനാണ് കുറ്റം!”

മുദ്രാവാക്യം വിളിച്ചതിലല്ല

സമാജം പ്രതികരിച്ചതിലാണത്രെ കുറ്റം.

 

പാട്ടു വേണ്ടെങ്കിൽ

ബാങ്കും വേണ്ട

ഒപ്പം നിർത്താം

നോ പ്രശ്നം.

അല്ലാതെ രാഷ്ട്രീയ തിണ്ണമിടുക്കിൻ്റെ ബലത്തിൽ ഒന്നിൻ്റെ മണ്ടക്ക് കേറുന്ന വൻ്റെ മണ്ടേൽ കേറാൻ തന്നെയാണ് തലക്കാലം തീരുമാനം.