കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് നാളെ സംയുക്ത ക്രിസ്മസ് ആഘോഷം: തിരുനക്കര മൈതാനിയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് നാളെ ശനിയാഴ്ച (20-12) സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നു. തിരുനക്കര മൈതാനത്ത് വൈകുന്നേരം 5.30ന് ക്രിസ്മസ് കരോളോടെ പരിപാടികള്‍ ആരംഭിക്കും. ആറിന് പൊതുസമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ റവ.ഡോ.മാണി പുതിയിടം ആമുഖ സന്ദേശം നല്‍കും. സിഎഫ്‌ഐ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ,

കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്,മുനിസിപ്പല്‍ ആക്ടിംഗ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, ഡിഎഫ്‌സി സംസ്ഥാന ഉപദേശക സമിതിയംഗം ജോയി നടുക്കുടി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തില്‍ ഭക്തിഗാനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കി ഗായകനും നിര്‍മാതാവുമായ ജിനോ കുന്നുംപുറത്തിനെ ആദരിക്കും. ജില്ലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന സ്‌പെഷല്‍ സ്‌കൂളുകളായ ഏറ്റുമാനൂര്‍ സാന്‍ ജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ , വില്ലൂന്നി സതീര്‍ഥ്യ , മണ്ണയ്ക്കനാട്

ഹോളിക്രോസ് , അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് ആശാനിലയം, തലയോലപ്പറമ്പ് ആസീസി, ചങ്ങനാശേരി ആശഭവന്‍, ചങ്ങനാശേരി സേവാനികേതന്‍ തിരുഹൃദയനിവാസ്, പാമ്പാടി സെന്റ് ജോണ്‍ ഓഫ് ഗോഡ്, വെട്ടിമുകള്‍ സേവാഗ്രാം, കോട്ടയം വികാസ് വിദ്യാലയ തുടങ്ങിയ സ്‌കൂളുകളെ സമ്മേളനത്തല്‍ ആദരിക്കും.