ശബരിമലയിലെ സ്വർണപ്പാളി പുരാവസ്തു മാഫിയയുടെ പക്കലെന്ന് വ്യവസായിയുടെ മൊഴി; പുരാവസ്തു മാഫിയയിലെ ചിലരുടെ വിവരങ്ങളും കൈമാറി;പന്തളം സ്വദേശിയായ വ്യവസായി തിരുവനന്തപുരത്തെത്തി വിവരങ്ങൾ കൈമാറിയെന്നാണ് സൂചന

Spread the love

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കടൽമാർഗം ദുബായിലെത്തിച്ച് പുരാവസ്തു മാഫിയയ്ക്ക് വിറ്റെന്ന് ഗൾഫിലെ വ്യവസായി എസ്.ഐ.ടിക്ക് മൊഴി നൽകി.

video
play-sharp-fill

പന്തളം സ്വദേശിയായ വ്യവസായി ബുധനാഴ്ച തിരുവനന്തപുരത്തെത്തി വിവരങ്ങൾ കൈമാറിയെന്നാണ് സൂചന. നേരത്തേ ഫോണിലും വിവരങ്ങൾ നൽകിയിരുന്നു. സ്വർണപ്പാളികൾ കടൽമാർഗം ദുബായിലെത്തിച്ച് പുരാവസ്തു മാഫിയയ്ക്ക് വിറ്റെന്ന് വ്യവസായി മൊഴി നൽകിയെന്നാണ് സൂചന.

പുരാവസ്തു മാഫിയയിലെ ചിലരുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം. പ്രവാസി വ്യവസായിയുടെ മൊഴിയും അതിലെ അന്വേഷണ വിവരങ്ങളും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര പുരാവസ്തു വിൽപന സംഘത്തിൽപെട്ട ആളാണ് ഇയാളെന്നും വിവരമുണ്ട്. മാഫിയയിലെ ഒരാളിൽ നിന്നുള്ള വിവരങ്ങളാണ് എസ്.ഐ.ടിക്ക് നൽകിയതെന്നും അറിയുന്നു. 500 കോടിക്ക് മാഫിയയ്ക്ക് വിറ്റെന്ന് ആരോപണം ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണ്.