ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 6 പവൻ സ്വർണവും 20000 രൂപയും മൊബൈൽ ഫോണും കവർന്ന് മുങ്ങി; ആസാം സ്വദേശിയായ യുവാവിനെ ബാംഗ്ലൂരിൽ നിന്നും പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു

Spread the love

പാലക്കാട്: ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന് മുങ്ങിയ പ്രതി പിടിയിൽ. ആസാം സ്വദേശിയായ റിജ്വാൻ (20) എന്നയാളെയാണ് ബാംഗ്ലൂരിൽ നിന്നും പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഒരു വർഷമായി നക്ഷത്ര നഗറിൽ വീട്ടിൽ അസുഖ ബാധിതരെ നോക്കുന്നതിനായി ജോലിക്ക് നിൽക്കുകയായിരുന്നു പ്രതി. വീട്ടുകാർക്കിടയിൽ നല്ല വിശ്വസം നേടിയെടുത്താണ് മോഷണം നടത്തിയത്. പ്രതിക്ക് ഇതിന് മുമ്പ് സമാനരീതിയിലുള്ള കേസുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്.

പാലക്കാട് എ എസ് പി രാജേഷ് കുമാറിൻ്റെ നിർദ്ധേശ പ്രകാരം ടൗൺ സൗത്ത് എസ് ഐ സുനിൽ എം , എ എസ് ഐ സജി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുബി,പ്രദീപ്,അജിത്, രാജീദ് .ആർ, ഷാലു. കെ എസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group