
സോഷ്യലിടത്തെ വൈറല്‍ കപ്പിളാണ് ട്രാൻസ്ജെന്ററായ ജാസില്‍ ജാസിയും ആഷിയും. ഇവർ ചെയ്യുന്ന വീഡിയോകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത് എന്നാൽ ഇവരുടെ വീഡിയോക്ക് നെഗറ്റീവ് കമന്റുകള്‍ ആണ് കൂടുതലും വരാറുള്ളത്.
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചർച്ചാ വിഷയമായി മാറിയ ഒന്നായിരുന്നു ജാസിയുടെ പ്രഗ്നനൻസി വീഡിയോസ്. ജാസി അമ്മയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് വഴി ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോളിതാ സോഷ്യൽ മീഡിയ ഞെട്ടുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ജാസി ആശുപത്രിയില്‍ നിന്നും പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധനേടുകയാണ്.
വീഡിയോയിൽ ജാസി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഒരുപാട് സന്തോഷത്തോയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. എന്റെ സർജറി കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ കുറ്റപ്പെടുത്തിയിരുന്നു. പരിഹസിച്ചിരുന്നു. കളിയാക്കിയിരുന്നു. സ്ത്രീ വേഷം കെട്ടിയെ നടക്കുള്ളൂ, ജാസി ഒരിക്കലും സർജറി ചെയ്യില്ലെന്നൊക്കെ പലരും കളിയാക്കി. ഇതിലും വലിയൊരു തെളിവ് ഇനി എനിക്ക് തരാനില്ല. ഞാനൊരു സ്ത്രീയായി മാറിയതില്‍ ഒരുപാട് സന്തോഷം. എന്നെ സ്നേഹിച്ചവരുണ്ട്, സഹായിച്ച നല്ല മനുഷ്യരുണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഒരുപാട് പേരുണ്ട്. അവരോടെല്ലാം നന്ദി പറയുകയാണ്. സർജറി പേടിയാണെന്ന് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിരുന്നു. പക്ഷേ ഈ കളിയാക്കിയവരുടെയും കുറ്റപ്പെടുത്തിയവരുടെയും നാക്കെന്ന വാളിനെക്കാള്‍ മൂർച്ച, ഡോക്ടർ എന്റെ ദേഹത്ത് വച്ച കത്തിക്കില്ലെന്ന് എനിക്ക് മനസിലായി. ഞാനൊരു സ്ത്രീയാണെന്ന് തെളിയിക്കാൻ ഇനി വേറൊരു തെളിവ് എന്റെ കയ്യിലില്ല. കാരണം ഞാൻ സ്ത്രീയായി മാറി കഴിഞ്ഞു. അത്രമേല്‍ ഞാൻ ആഗ്രഹിച്ച കാര്യമാണിത്. കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്ബോള്‍ ഞാൻ ഒരു സ്ത്രീയാണ്, അല്ലെങ്കില്‍ സ്ത്രീയായി കൊണ്ടിരിക്കയാണെന്ന് എന്റെ മനസാക്ഷിക്ക് തോന്നിയ രീതിയിലുള്ള സർജറികള്‍ ഞാൻ ചെയ്തു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് ഒരുപാട് കടപ്പെട്ടിരിക്കും. എന്നെ കുറ്റപ്പെടുത്തിയവരോട്, നിങ്ങളായിരുന്നു എന്റെ ഊർജ്ജം. എന്റെ സ്വത്വം തിരച്ചറിഞ്ഞ് അതിലേക്ക് കടക്കാനുള്ള ഊർജ്ജം തന്നത് നിങ്ങളാണ്”, എന്നും ജാസി കൂട്ടിച്ചേർത്തു.
എന്നാൽ ഈ വീഡിയോയ്ക്ക് താഴേയും വലിയ വിമർശനമാണ് ജാസിക്ക് ഉയരുന്നത്.



