play-sharp-fill
സിപിഐയുടെ ഡിഐജി ഓഫീസ് മാർച്ച് വിവാദം ; കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

സിപിഐയുടെ ഡിഐജി ഓഫീസ് മാർച്ച് വിവാദം ; കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

സ്വന്തം ലേഖകൻ

കൊച്ചി: ഐജി ഓഫീസ് മാർച്ചിനിടെ നടന്ന സംഘർഷതിനിടയിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെയുള്ള സിപിഐ നേതാക്കളെ പോലീസ് മർദ്ദിച്ച സംഭവത്തിൽ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ അന്വേഷണം നടത്തുന്ന എറണാകുളം കളക്ടർ എസ്.സുഹാസ് റിപ്പോർട്ട് നൽകുന്നത്.

മർദ്ദനമേറ്റ എൽദോ, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, ജില്ലയിലെ മറ്റ് സിപിഐ നേതാക്കൾ എന്നിവരുടെ മൊഴികൾ കളക്ടർ രേഖപ്പെടുത്തി. ഇവ പരിശോധിച്ച് പോലീസുകാരുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയാവും കളക്ടർ റിപ്പോർട്ട് തയാറാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടയശേഷം തുടർ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.