
ആലപ്പുഴ: യുഡിഎഫ് ഒരു സീറ്റിന്റെ മാത്രം മുൻതൂക്കത്തില്‍ നില്ക്കുന്ന ആലപ്പുഴ നഗരസഭയില്‍ വലിയ മരം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഷംന മൻസൂറിന്റെ വിജയം റദ്ദ് ചെയ്യാൻ സാധ്യത.
സുപ്രീംകോടതി വിധി പ്രകാരം ഇരട്ട വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പില്‍
മത്സരിക്കാൻ കഴിയില്ല. ഇത് പ്രകാരം ഇരട്ട വോട്ടുള്ള ഷംനയ്ക്ക് മത്സരിക്കാൻ സാധിക്കില്ല. അങ്ങനെയെങ്കില്‍ വലിയ മരം വാർഡില്‍ റീപോളിങ്ങിനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഇരട്ട വോട്ടിനെതിരെ എല്‍ഡിഎഫ്
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. വലിയ മരം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥി സജനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.



