കൈക്കൂലി നല്‍കി മലയാള ടെലിവിഷൻ ചാനല്‍ റേറ്റിംഗില്‍ തിരിമറി നടത്തി; റിപ്പോർട്ട് തേടി കേന്ദ്രം

Spread the love

ഡല്‍ഹി: ടെലിവിഷൻ ചാനല്‍ റേറ്റിംഗുകളില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം.

video
play-sharp-fill

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച്‌ കൗണ്‍സിലിലെ (ബാർക്) ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കി ഒരു മലയാള ടെലിവിഷൻ ചാനല്‍ റേറ്റിംഗില്‍ തിരിമറി നടത്തിയെന്ന മാദ്ധ്യമ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് കേന്ദ്ര മന്ത്രി ഡോ.എല്‍.മുരുകൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട എഫ്‌.ഐ.ആറില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിയില്‍ നിന്ന് ആവശ്യപ്പെട്ടതായി ലോക്‌സഭയില്‍ കെ.സുധാകരൻ, ഡീൻ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ടെലിവിഷൻ റേറ്റിംഗ് ഏജൻസികള്‍ വീടുകളിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം ഉറപ്പാക്കണമെന്നും നിർബന്ധമുണ്ട്. ടിവി റേറ്റിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സർക്കാർ വിഷയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും മന്ത്രി അറിയിച്ചു.