
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് കേസില്‍ പിടിയിലായ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി ഇയാളുടെ ഇന്‍സ്റ്റഗ്രാം ബയോ പുതുക്കി.
സത്യം പുറത്തുവരിക തന്നെ ചെയ്യും എന്നാണ് പുതിയ വാചകം. ബ്ലെസിയുടെ സോഷ്യല്‍ മീഡിയ ടീം ആയിരിക്കും ഇത് അപ്് ഡേറ്റ് ചെയ്തതെന്നാണ് കരുതുന്നത്. തന്നെ അറസ്റ്റ് ചെയ്തത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും താന്‍ നിരപരാധിയാണെന്നും സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബയോ പുതുക്കല്‍ എന്നാണ് സൂചന.
അേേതസമയം, മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ ബുധനഴ്ച കോടതിയില്‍ ഹാജരാക്കി. ബെസ്ലിയുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍.
കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഡിജിറ്റല്‍ തട്ടിപ്പിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ഇയാളെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാധ തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ജൂണ്‍മാസം മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര് വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍.



