തീർത്ഥാടന സ്ഥലത്തെ രാസകുങ്കുമം നിരോധനം;ഹൈക്കോടതി ഉത്തരവിന് പുല്ലുവില; എരുമേലിയില്‍ രാസകുങ്കുമം സുലഭം

Spread the love

എരുമേലി : രാസകുങ്കുമം നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവിന് പുല്ലുവില.എരുമേലിയിലെ കടകളില്‍ വില്പന സജീവം.

video
play-sharp-fill

ഡ്രഗ്‌സ് ആൻഡ് കെമിസ്റ്റ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ടെങ്കിലും സിന്ദൂരം കച്ചവടക്കാർ കളമൊഴിഞ്ഞിട്ടില്ല. നിരോധനം വന്നതോടെ കടയുടെ മുൻപില്‍ ഭക്തർക്ക് കാണാനായി ഓരോ പാത്രങ്ങളില്‍ പലവിധ നിറങ്ങളുള്ള സിന്ദൂരംവയ്ക്കുന്നത് ഒഴിവാക്കി ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിക്കുകയാണ്.

ഇത്തരത്തില്‍ ഒളിപ്പിച്ചുവെച്ച പലകളറിലുള്ള കുങ്കുമ പായ്ക്കറ്റുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. എരുമേലി പൊലീസ് സ്റ്റേഷൻ ജംഗ്ഷന് സമീപത്തെ മൈതാനിയിലെ താത്കാലിക കടയ്ക്കുള്ളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ച മുമ്പ് ഒരു വ്യാപാരിയുടെ വീട്ടില്‍ സൂക്ഷിച്ച കുങ്കുമം കണ്ടെടുത്തിരുന്നു. ഇവയുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാസകുങ്കുമം ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നത്തിന് ഇടയാക്കുമെന്നതിനാലാണ് ഹൈക്കോടതി നിരോധിച്ചത്. തീർത്ഥാടനകാലം തുടക്കത്തില്‍ ഉദ്യോഗസ്ഥർ കച്ചവടക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു.