
ഡല്‍ഹി: യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു.
ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ ആദ്യത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. വന്ദേഭാരത് ചെയര്‍ കാറുകള്‍ പകല്‍ സമയത്താണ് സര്‍വീസ് നടത്തുന്നതെങ്കില്‍ സ്ലീപ്പര്‍ ട്രെയിനുകള്‍ രാത്രിയായിരിക്കും സര്‍വീസ് നടത്തുക.
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് ബീഹാറിലെ പട്നയിലേക്കാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ഓടുക. 16 കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ പൊതുമേഖല സ്ഥാപനമായ ബെമല്‍ (BEML) ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഴ്ചയില്‍ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. വന്ദേഭാരതിന്റെ തന്നെ ചെയര്‍ കാര്‍ മോഡലില്‍ ഒരു ദിവസം അറ്റകുറ്റപ്പണിക്കും ക്ലീനിംഗിനുമായി സര്‍വീസ് നടത്തേണ്ടതില്ലെന്നതാണ് തീരുമാനം. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനില്‍ രാജകീയമായ യാത്രയാണ് റെയില്‍വേ വാഗ്ദാനം ചെയ്യുന്നത്.



