വിസി നിയമനത്തിന് പിന്നാലെ കേരള സർവകലാശാലയിലും സമവായ നീക്കം; അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കപ്പെട്ടതിന് പിന്നാലെ കേരള സർവകലാശാലയിലും സമവായ നീക്കം.

video
play-sharp-fill

സർവകലാശാലാ രജിസ്ട്രാർ സ്ഥാനത്തുനിന്ന് അനില്‍കുമാറിനെ മാറ്റി സർക്കാർ ഉത്തരവിറക്കി. ഇദ്ദേഹത്തെ കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

സ്വന്തം താല്പര്യപ്രകാരമാണ് ഈ മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, വിസി നിയമനവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമാണ് ഈ നടപടിയെന്നാണ് സൂചന. ‘ഭാരതാംബ’ വിവാദത്തെത്തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അനില്‍കുമാർ സസ്പെൻഷനിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്പെൻഷൻ കാലാവധി തുടരുന്നതിനിടെയാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച്‌ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ശാസ്താംകോട്ട കോളേജില്‍ പ്രിൻസിപ്പല്‍ തസ്തികയിലായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുക.