
ഇടുക്കി: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിയുടെ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാനില്ലെന്ന് പി.ജെ. ജോസഫ്.
നിലവില്‍ യുഡിഎഫിന്റെ അജണ്ടയില്‍ മുന്നണി വികസനമില്ലെന്നും, രാഷ്ട്രീയമായി അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് തിരിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പി.ജെ. ജോസഫ് നിലപാട് വ്യക്തമാക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവന്ന മുന്നണി മാറ്റ ചർച്ചകളെ ജോസഫ് പൂർണ്ണമായും തള്ളിക്കളഞ്ഞു. സ്വന്തം ജനകീയ അടിത്തറ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് യുഡിഎഫിന്റെ നിലവിലെ ലക്ഷ്യം. മുന്നണി വികസനം സംബന്ധിച്ച് യുഡിഎഫിനുള്ളില്‍ ഇതുവരെ യാതൊരു ചർച്ചയും നടന്നിട്ടില്ല. ഇത്തരമൊരു വിഷയം ആദ്യം ചർച്ച ചെയ്യേണ്ടത് മുന്നണിക്കുള്ളിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെട്ട വിഭാഗങ്ങളെ കൂടെക്കൂട്ടുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന സൂചനയാണ് ജോസഫ് നല്‍കിയത്. ജോസ് കെ. മാണി ഉന്നയിക്കുന്ന പരാമർശങ്ങള്‍ മറുപടി പോലും അർഹിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.



