രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഘ കേസിൽ ഗര്‍ഭഛിദ്ര ഗുളിക നല്‍കിയെന്ന ആരോപണം; രാഹുലിന്റെ സുഹൃത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

Spread the love

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഘ കേസിൽ ഗര്‍ഭഛിദ്ര ഗുളിക നല്‍കിയെന്ന  ആരോപണത്തില്‍  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.

video
play-sharp-fill

യുവതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് മരുന്ന് എത്തിച്ച്‌ നല്‍കിയതെന്നായിരുന്നു ജോബി ജാമ്യ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. എന്തിനുള്ള മരുന്നാണെന്നോ അത് കഴിച്ചാല്‍ ഉണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ചോ തനിക്ക് അറിയില്ലായിരുന്നുവെന്നും ജോബി പറഞ്ഞിരുന്നു.

എന്നാൽ ഗര്‍ഭഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച്‌ ജോബിയാണ് മരുന്ന് എത്തിച്ച്‌ നല്‍കിയതെന്നായിരുന്നു യുവതിയുടെ മൊഴി. കേസിലെ രണ്ടാം പ്രതിയാണ് ജോബി ജോസഫ്. കേസെടുത്തതിന് പിന്നാലെ ജോബി ജോസഫ് മാറി നില്‍ക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group