തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തി

Spread the love

തലയോലപ്പറമ്പ്:തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാർ നടപടിയിൽ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തി.

video
play-sharp-fill

വല്ലകം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന മാർച്ച്എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു.

സമരത്തില്‍ യൂണിയന്‍ മണ്ഡലം പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. യൂണിയന്‍ മണ്ഡലം സെക്രട്ടറി ജസീനഷാജുദിന്‍, അഡ്വ. എം.ജി രഞ്ജിത്ത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ജി രാജു, ഗിരിജ പുഷ്‌കരന്‍, ഗീത ഷാജി, കെ.എം സുധര്‍മ്മന്‍, ഈശ്വരി അജി, സി.കെ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.