വീട്ടിലെ വളര്‍ത്തുനായ ആരെയെങ്കിലും കടിച്ചാല്‍ ഉടമക്കെതിരെ കേസെടുക്കും; ഡെറാഡൂണ്‍ പോലീസ്

Spread the love

ഡെറാഡൂണ്‍: വീട്ടിലെ വളര്‍ത്തുനായ ആരെയെങ്കിലും കടിച്ചാല്‍ ഉടമക്കെതിരെ കേസെടുക്കുമെന്ന് ഡെറാഡൂണ്‍ പോലീസ്. റോട്ട്‌വീലര്‍ പോലുള്ള നായകള്‍ ആളുകളെ കടിക്കുന്നത് സ്ഥിരം സംഭവമായതോടെ ഡെറാഡൂണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടിക്കുന്ന നായകളെ കസ്റ്റഡിയില്‍ എടുക്കാനും പോലിസിന് അധികാരമുണ്ട്.

video
play-sharp-fill

മൂന്നു മാസത്തില്‍ അധികം പ്രായമുള്ള നായകളെ വളര്‍ത്തുകയാണെങ്കില്‍ കോര്‍പറേഷന്റെ ലൈസന്‍സും അനിവാര്യമാണ്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കാണ് നല്‍കുക. പിന്നീട് പുതുക്കണം. പേവിഷ ബാധക്കെതിരായ വാക്‌സിനും നായക്ക് നല്‍കിയിട്ട് ഉണ്ടെന്ന് ഉറപ്പാക്കണം.