ആത്മഹത്യ ചെയ്യാൻ പോയ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചിട്ടു: അമ്പൂരിയിലെ അതിബുദ്ധി തകർത്ത ജീവിതങ്ങൾ; പട്ടാളത്തിലെ പണിയും പോയി ജയിലിലുമായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറു വർഷത്തോളം പ്രണയിച്ച്, കാമുകിയെ അതിക്രൂരമായി കഴുത്ത് ഞെരിച്ച് കൊല്ലാൻ പട്ടാളക്കാരനായ അഖിലിനെ പ്രേരിപ്പിച്ചത് രാഖിയുടെ ആത്മഹത്യാ ഭീഷണി. ആത്മഹത്യ ചെയ്തിട്ടായാലും അഖിലിന്റെ വിവാഹം മുടക്കുമെന്ന രാഖിയുടെ ഭീഷണിയെ തുടർന്നാണ് അഖിലും സഹോദരനും സുഹൃത്തും ചേർന്ന് രാഖിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റത്തേക്കാൾ വലിയ ശിക്ഷയാണ് കൊലപാതകത്തിന് എന്നത് പക്ഷേ, കാമുകിയെ അതിക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്പോൾ അഖിൽ മറുന്നു പോയിരുന്നു.
ഒരുമിച്ച് ജീവിക്കണമെന്ന് രാഖി നിർബന്ധം പിടിച്ചിരുന്നു. ഒന്നിച്ച് ജീവിക്കാൻ പറ്റിയില്ലെങ്കിൽ, ആത്മഹത്യ ചെയ്യുമെന്നും അഖിലിന്റെ ജീവിതം തകർത്ത് കളയുമെന്നുമായിരുന്നു ഭീഷണി. തന്നെ ഒഴിവാക്കിയാൽ പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതിന് ശേഷമാണ് മറ്റുമാർഗമൊന്നുമില്ലെങ്കിൽ ജീവനൊടുക്കാൻ തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്ന് രാഖി വ്യക്തമാക്കിയത്.
എന്നാൽ, രാഖിയെ കൊലപ്പെടുത്തിയതോടെ ജീവനും ജീവിതവും നഷ്ടടമായത് മൂന്നു പേർക്കാണ്. രാഖിയുടെ കാമുകൻ അഖിൽ, സഹോദരൻ രാഹുൽ, സുഹൃത്ത് ആദർശ് എന്നവരാണ് നിലവിൽ കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നവർ. ഇവർ മൂന്നു പേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി. മൂന്നു പേർക്കും മുപ്പതിൽ താഴെ മാത്രമാണ് പ്രായം. അതിക്രൂരമായ കൊലപാതകമായതിനാൽ തന്നെ ജീവപര്യത്തിൽ കുറഞ്ഞ ഒരു ശിക്ഷ പ്രതീക്ഷിക്കുക വയ്യ. പട്ടാളത്തിൽ മികച്ച ജോലിയുള്ള അഖിലിന് കേസ് വന്നതോടെ ജോലി നഷ്ടമാകുമെന്ന് ഉറപ്പായി. കേസിൽ ശിക്ഷിക്കപ്പെട്ടാൽ അഖിലിന് 15 വർഷമെങ്കിലും തുടർച്ചയായി ജയിലിൽ കഴിയേണ്ടി വരും. കേസിന്റെ ആദ്യ ഘട്ട വിചാരണ നടപടികൾ പൂർത്തിയാകാൻ രണ്ടു വർഷമെങ്കിലും വേണ്ടിവരും. അതിക്രൂരമായ കൊലപാതകമായതിനാൽ തന്നെ കേസിൽ ജാമ്യം കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ 30 -ാം വയസിൽ ഹൈക്കോടതിയിൽ നിന്നും ശിക്ഷ വിധിച്ച് കിട്ടായാൽ പോലും മനുഷ്യായുസിന്റെ നല്ലപ്രായം മുഴുവനും ജയിലിൽ കഴിയേണ്ടതായും വരും. ഇതെല്ലാം ചേർന്നു നോക്കുമ്പോൾ അതിഭീകരമായ മണ്ടത്തരമാണ് ഇപ്പോൾ പ്രതികൾ കാട്ടിയിരിക്കുന്നത്.
ഇതിനിടെ കൊലപാതകം നടത്തിയതിന് ശേഷം നടത്തിയ ഇടപാടുകൾ സംബന്ധിച്ചുള്ള അഖിലിന്റെ മൊഴിയും പുറത്തു വന്നു. കാലപാതകശേഷം ആദ്യം ഡൽഹിയിലേക്കും പിന്നീട് കശ്മീരിലേക്കും പോയെന്ന് അഖിൽ പൊലീസിന് മൊഴി നൽകി. രാഖിയെ കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. കാറിൽ കയറ്റിയശേഷം രാഖിയുമായി തർക്കം നടന്നിരുന്നു. ജീവിതത്തിൽ നിന്ന് മാറി നിൽക്കണമെന്ന് പറഞ്ഞപ്പോൾ രാഖി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖിൽ പറയുന്നു.
അച്ഛൻ സഹായം കിട്ടിയെന്ന് അഖിൽ പറയുന്നുണ്ട്. മൃതദേഹം കുഴിച്ചു മൂടാൻ സഹായം കിട്ടിയെന്നാണ് വെളിപ്പെടുത്തൽ. ഇതോടെ കഞ്ചാവ് മണിയെന്ന അച്ഛൻ രാജപ്പൻ നായരും കേസിൽ കുടുങ്ങുമെന്ന് ഉറപ്പായി. ഇതിന് സമാനമാണ് രണ്ടാം പ്രതി രാഹുലും നൽകിയ മൊഴി. ജീവിക്കുന്നുണ്ടെങ്കിൽ അഖിലിനൊപ്പമായിരിക്കുമെന്നും മറ്റൊരു വിവാഹം കഴിക്കാൻ അഖിലിനെ സമ്മതിക്കില്ലെന്നും പറഞ്ഞപ്പോൾ കാർ എവിടെയെങ്കിലും ഇടിച്ചുകയറ്റി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. എന്നാൽ, തീരുമാനം മാറ്റാൻ തയ്യാറാകാത്തതാണ് യാത്രയിൽത്തന്നെ രാഖിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും അഖിലാണ് രാഖിയെ കൊന്നതെന്നുമാണ് രാഹുൽ മൊഴി നൽകിയിട്ടുള്ളത്. വീണ്ടും കഴുത്തിൽ കയർ മുറുക്കി മരണം ഉറപ്പാക്കിയത് താനാണെന്നും രാഹുൽ പറഞ്ഞു.
അഖിൽ നിർമ്മിക്കുന്ന വീട്ടിൽവച്ചുതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കുഴിച്ചുമൂടാനായി നേരത്തെ കുഴിയെടുത്തിരുന്നു. അഖിൽ പുതുതായി നിർമ്മിക്കുന്ന വീട് കാണിച്ചുതരാമെന്നു പറഞ്ഞ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയ രാഖിയെ അവിടെനിന്ന് കാറിൽ കയറ്റി കൊണ്ടുവരികയായിരുന്നു. ഡ്രൈവിങ് സീറ്റിന് എതിർഭാഗത്തായിരുന്നു രാഖി ഇരുന്നത്. കാറിൽ വഴക്ക് മൂത്തപ്പോൾ അഖിൽ പുറകിലിരിക്കുകയും രാഹുൽ കാർ ഓടിക്കുകയുമായിരുന്നു. തുടർന്ന് പിന്നിൽനിന്ന് അഖിൽ കഴുത്തുഞെരിക്കുകയായിരുന്നു. പിന്നാലെ രാഹുൽ കയറുകൊണ്ട് കഴുത്തുമുറുക്കി മരണം ഉറപ്പാക്കി. ജഡത്തിൽനിന്ന് മാറ്റിയ വസ്ത്രങ്ങൾ പന്നീട് കത്തിച്ചുകളഞ്ഞെന്നാണ് രാഹുലും പറയുന്നത്. മലയിൻകീഴിലെ ഒളിത്താവളത്തിൽനിന്നാണ് രാഹുലിനെ പിടികൂടുന്നത്.

കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ തമിഴ്നാട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ കന്യാകുമാരി തൃക്കാട്ട് മേലേക്കര വീട്ടിൽ രതീഷ് എന്ന സൈനികന്റെ വീട്ടിൽ എത്തിച്ച് തെളിവെടുത്തശേഷം കാർ അന്വേഷണ സംഘം പൂവാർ സ്റ്റേഷനിലെത്തിച്ചു. കാറിൽനിന്ന് കേസ് തെളിയിക്കാനാവശ്യമായ വിലപ്പെട്ട വിവരങ്ങൾ പൊലീസിനും വിരലടയാള വിദഗ്ദ്ധർക്കും ലഭിച്ചു. പെൺകുട്ടിയുടെ മുടിയിഴകളും പെൺകുട്ടിയുടെയും പ്രതികളുടെയും വിരലടയാളങ്ങളും ലഭിച്ചു. ഒരു ചെരുപ്പും കാറിൽനിന്ന് ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ, ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. പ്രധാന പ്രതി അഖിലിനൊപ്പം സൈനികനായി ജോലി ചെയ്യുന്ന രതീഷിന്റെ കാർ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് കഴിഞ്ഞ 19ന് അഖിൽ വാങ്ങിയിരുന്നു. ജോലിസ്ഥലത്തുനിന്ന് രതീഷ് നിർദ്ദേശിച്ച പ്രകാരം വീട്ടുകാർ അഖിലിന് നൽകി. 27ന് അഖിലിന്റെ സഹോദരനും ഇപ്പോൾ പിടിയിലുമായ രാഹുലാണ് കാർ മടക്കിനൽകിയത്.
Related
Third Eye News Live
0