
കോട്ടയം: മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അസിഡിറ്റി / ഗ്യാസ്ട്രബിള്‍.
ഇത് വരുമ്പോള്‍ തന്നെ പാന്റോപ്രാസോള്‍ ഗുളിക കഴിക്കുന്നവരെ കാണാം. ഗുളിക കഴിക്കുന്നതിലൂടെ ആമാശയത്തിലെ ആസിഡ് അമിതമായ അളവില്‍ ഉല്പാദിപ്പിക്കപ്പെടുമ്പോള് അത് തടസ്സപ്പെടുത്തി ആശ്വാസം നല്കുന്നു. സാധാരണനിലയില്‍ വലിയ പ്രശ്നമില്ലാത്തതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പാർശ്വഫലങ്ങള്‍ വരാൻ ഇടയുണ്ട്.
അതുകൊണ്ടുതന്നെ ഡോക്ടറുടെ ഉപദേശപ്രകാരം നിർദേശിച്ച അളവിലും സമയക്രമത്തിലും മാത്രം കഴിക്കണം. സ്വന്തമായി എടുക്കുന്നത് ഒഴിവാക്കുക. മെഡിക്കല്‍ ഹിസ്റ്ററി ഡോക്ടറെ അറിയിക്കുക. വിറ്റാമിൻ ഗുളികകളും ഹെർബല്‍ ഉല്പന്നങ്ങളും ഉള്‍പ്പെടെ നിങ്ങള്‍ കഴിക്കുന്ന മരുന്ന് വിവരങ്ങളും ഡോക്ടറോട് പറയുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊട്ടിക്കുകയോ ചതക്കുകയോ ചെയ്യാതെ വിഴുങ്ങുക. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്
നെഞ്ചെരിച്ചില്‍ ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണമാകാൻ ഇടയുണ്ട്.
ഗ്യാസ് ആണെന്ന് കരുതി നിസ്സാരവത്കരിക്കരുത്
സന്ധിവേദന, വയറുവേദന, ശ്വാസതടസ്സം, തലകറക്കം, ചുണ്ട് -നാവ് -മുഖം വീക്കം തുടങ്ങിയ പാർശ്വഫലം ഉണ്ടായാല്‍ ഉടൻ ഡോക്ടറെ കാണുക.
അലർജിയുണ്ടെങ്കിലും വൈദ്യസഹായം തേടണം.
പാന്റോപ്രസോള്‍ സ്ഥിരമായി കഴിക്കുന്നത് വിറ്റാമിൻ ബി 12 ന്റെ കുറവിന് കാരണമാകും.
സ്ഥിരമായി കഴിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനും പൊട്ടലിനും കാരണമാകാം.
പ്രായമായവരില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്നു
ഒരു ഡോസ് കഴിക്കാൻ മറന്നാല്‍ ഓർമവരുമ്പോള് കഴിക്കാം. എന്നാല്‍, നഷ്ടമായ ഡോസ് നികത്താൻ രണ്ടെണ്ണം ഒരുമിച്ച് കഴിക്കരുത്
മരുന്ന് കുട്ടികള്‍ക്ക് ലഭ്യമല്ലാത്ത തണുത്ത സ്ഥലത്തത് സൂക്ഷിക്കണം. നേരിട്ട് സൂര്യപ്രകാശം പതിക്കരുത്.
ചില ലാബ് പരിശോധനകളിലും രക്തപരിശോധനയിലും ഈ മരുന്ന് കാരണം തെറ്റായ ഫലം കാണിച്ചേക്കാം.
മരുന്ന് കഴിച്ച് രണ്ടോ രണ്ടരയോ മണിക്കൂർ ആയാല്‍ പ്രവർത്തിച്ച് തുടങ്ങും. 24 മണിക്കൂർവരെ ഫലമുണ്ടാകും.



